എം-സോണ്‍ റിലീസ് – 111
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Peter Jackson |
പരിഭാഷ | ശ്രീജിത്ത് എസ്. പി |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
പീറ്റർ ജാക്സൺ സംവിധാനം ചെയ്ത 2001ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ദ ലോർഡ് ഓഫ് ദ റിങ്സ്: ദ ഫെലോഷിപ്പ് ഓഫ് ദ റിങ്. മൂന്ന് ചിത്രങ്ങളടങ്ങുന്ന ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമാണിത്. ജെ. ആർ. ആർ. ടോക്കിയന്റെ ദ ലോർഡ് ഓഫ് ദ റിങ്സ് എന്ന നോവലിലെ ഇതേ പേരിലുള്ള ആദ്യ വാല്യത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണീ സിനിമ.
സിനിമയുടെ കഥയുടെ അടിസ്ഥാനം ഇങ്ങനെയാണ്: ലോർഡ് സോറോൺ(സല ബേക്കർ) താൻ നിർമിച്ചതും പിന്നീട് നഷ്ടപ്പെട്ടതുമായ ശക്തിയുടെ മോതിരം(ശബ്ദം അലൻ ഹൗവാർഡ്) അന്വേഷിക്കുകയാണ്. ആ മോതിരം ചെറുപ്പക്കാരനായ ഫ്രോഡൊ ബാഗിൻസ് എന്ന ഹോബിറ്റിന്റെ കൈകളിൽ എത്തിപ്പെട്ടു. ഫ്രോഡൊയും മറ്റ് എട്ടുപേരും ചേർന്ന് മോതിരം നശിപ്പിക്കുന്നതിനായി ഒരു സംഘം രൂപവത്കരിച്ചു (ദ ഫെലോഷിപ്പ് ഓഫ് ദ റിങ്). ആ മോതിരം നശിപ്പിക്കാനാവുന്ന ഒരേയൊരു സ്ഥലമായ മോർഡോറിലെ മൗണ്ട് ഡൂമിലേക്ക് അവർ പുറപ്പെടുന്നു.
ഡിസംബർ 19, 2001 പുറത്തിറങ്ങിയ സിനിമ ആരാധകരുടേയും നിരൂപകരുടേയും പ്രശംസ നേടി. യഥാർത്ഥ കഥയോട് കഴിയുന്നത്ര നീതി പുലർത്തിയിട്ടുണ്ടെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. മികച്ച ബോക്സ് ഓഫീസ് വിജയമായിരുന്ന സിനിമ ലോകവ്യാപകമായി 87 കോടി ഡോളർ നേടി.