Vellai Pookal
വെള്ളൈ പൂക്കൾ (2019)

എംസോൺ റിലീസ് – 1424

ഭാഷ: തമിഴ്
സംവിധാനം: Vivek Elangovan
പരിഭാഷ: അനൂപ് പിസി
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ
Subtitle

1717 Downloads

IMDb

7.1/10

Movie

N/A

വിവേക് ഇളങ്കോവൻ സംവിധാനം ചെയ്ത ഈ ത്രില്ലർ ചലച്ചിത്രം മികച്ച അവതരണ രീതികൊണ്ട് പ്രേക്ഷക പ്രീതി നേടിയതാണ്. പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച ഈ ചിത്രം പാരലലായി നടക്കുന്ന രണ്ടു കഥകളിലൂടെയാണ് വികസിക്കുന്നത്. റിട്ടയേർഡ് പോലീസ് ഓഫീസറായ രുദ്രൻ മനസ്സില്ലാ മനസ്സോടെയാണ് സഹപ്രവർത്തകന്റെ നിർബന്ധത്തിനു വഴങ്ങി മകനേയും ഭാര്യയേയും കാണാൻ അമേരിക്കയിൽ എത്തുന്നത്. തന്റെ അറിവില്ലാതെ മകൻ വേറെ വിവാഹം കഴിച്ചതായിരുന്നു രുദ്രന് മകനോടുണ്ടായിരുന്ന വിരോധം. അവിടുത്തെ സാഹചര്യങ്ങളുമായി രുദ്രൻ പൊരുത്തപ്പെട്ടു വരുമ്പോഴായിരുന്നു ആ പരിസരങ്ങളിൽ നിന്ന് ഒരു സ്ത്രീയെയും പയ്യനേയും ആരോ തട്ടിക്കൊണ്ടുപോകുന്നത്. ഇതേസമയം മറ്റൊരിടത്ത് ക്രൂരനായ പിതാവിനാൽ പീഡിപ്പിക്കപ്പെടുന്ന ഒരു അമ്മയെയും മകളെയും കാണിക്കുന്നുണ്ട്. ആരാണ് ഇവരുടെയൊക്കെ തിരോധാനത്തിന് പിന്നിൽ, മൂന്നാമതൊരു തട്ടിക്കൊണ്ടുപോകൽ അരങ്ങേറുന്നതോടുകൂടി രുദ്രനും സുഹൃത്ത് ഭാരതിക്കും ഇതിനൊക്കെ പിന്നിൽ ആരാണെന്ന് കണ്ടെത്തിയേ തീരുകയുണ്ടായിരുന്നുള്ളൂ.