എം-സോണ് റിലീസ് – 1454
ത്രില്ലർ ഫെസ്റ്റ് – 61
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Darrell Roodt |
പരിഭാഷ | നിബിൻ ജിൻസി |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, ഹൊറർ |
ഹൈഡ്രോളിക് എഞ്ചിനീയറായ ടോം ന്യൂമാൻ പുതിയ ഒരു ഡാമിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണിപ്പോൾ. ആദ്യ ഭാര്യയുമായുള്ള വിവാഹമോചനത്തിന് ശേഷം അടുത്ത കാലത്ത് രണ്ടാമതും വിവാഹിതനായ ടോമിന് ജെസീക്ക, ഡേവിഡ് എന്നിങ്ങനെ രണ്ട് കുട്ടികളുമുണ്ട്. മാതാപിതാക്കൾ തമ്മിൽ നടന്ന വിവാഹമോചനത്തിൽ ഒട്ടും സന്തുഷ്ടയായിരുന്നില്ല ജെസീക്ക, അത് കൊണ്ട് തന്നെ രണ്ടാനമ്മയായ ഏമിയുമായി അത്ര രസത്തിലുമല്ല. എന്തൊക്കെയായാലും ഇവർ മൂന്നുപേരും കൂടി ടോമിനെ കാണാനും രണ്ട് ദിവസം ഒപ്പം ചിലവഴിക്കാനും ആഫ്രിക്കയിലേക്ക് വരികയാണ്.
പിറ്റേ ദിവസം ടോം ജോലിക്കാര്യത്തിനായി ഡാമിലേക്ക് പോയ സമയത്ത് ഇവർ മൂവരും അടുത്തുള്ള ഒരു റെയ്ഞ്ചറെയും ഒപ്പം കൂട്ടി ഒരു സഫാരി ജീപ്പിൽ ചെറിയൊരു ഔട്ടിങ്ങിനായി പോകുന്നു. പോകുന്ന വഴിക്ക് വച്ച് ഡേവിഡിന് മൂത്രം ഒഴിക്കുന്നതിനായി ജീപ്പ് ഒന്ന് നിർത്താൻ റെയ്ഞ്ചറോട് ആവശ്യപ്പെടുന്നു. റേഞ്ചർ ആവട്ടെ കൈയ്യിൽ ഒരു റൈഫിളും എടുത്ത് ഡേവിഡിനൊപ്പം പുറത്തേക്ക് ഇറങ്ങുന്നു.
എന്നാൽ അപ്രതീക്ഷിതമായി കുറച്ച് സിംഹങ്ങൾ അവരെ ആക്രമിക്കുന്നു. ആ ആക്രമണത്തിൽ റെയ്‌ഞ്ചർ കൊല്ലപ്പെടുന്നതിനൊപ്പം തന്നെ ജീപ്പിന്റെ താക്കോലും നഷ്ടമാവുന്നു. എന്നാൽ ഡേവിഡ് സുരക്ഷിതമായി ജീപ്പിൽ തിരിച്ച് എത്തുന്നു. അങ്ങനെ ഏമിയും രണ്ട് മക്കളും ജീപ്പിൽ കുടുങ്ങി പോകുന്നു. ചുറ്റും നരഭോജികളായ ഒരു കൂട്ടം സിംഹങ്ങളും.
ലോഡ്ജിൽ തിരിച്ചെത്തുന്ന ടോം അവർ മൂവരും മിസ് ആയത് അറിയുന്നു. അവരെ കണ്ടു പിടിക്കുന്നതിനായി ടോം അവിടുത്തെ ഒരു പ്രധാന വേട്ടക്കാരന്റെ സഹായം തേടുന്നു. ബാക്കി കാഴ്ച ചിത്രത്തിൽ.