The Croods
ദി ക്രൂഡ്‌സ് (2013)

എംസോൺ റിലീസ് – 1483

Download

3438 Downloads

IMDb

7.1/10

കിർക്ക് ഡിമിക്കോയുടെയും, ക്രിസ് സാണ്ടേഴ്സിന്റെയും സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ് “ദി ക്രൂഡ്സ്”. ക്രൂഡ്സ് എന്നത് ഗുഹാവാസികളായ ഒരു വിചിത്ര കുടുംബത്തിന്റെ കഥയാണ്. കർശന നിയമങ്ങൾ പാലിച്ചുകൊണ്ട് ഗുഹയ്ക്കുള്ളിൽ ജീവിച്ചു പോരുന്ന ഇവരുടെ ജീവിതം കഠിനമായിരുന്നു. പിന്നീട് ഒരു പ്രത്യേക സാഹചര്യത്തിൽ അവരുടെ ജീവിത രീതിയിൽ ചില മാറ്റങ്ങൾ ഉണ്ടാകുന്നു, അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചില രസകരമായ സംഭവവികാസങ്ങളുമായാണ് കഥ മുന്നോട്ട് പോകുന്നത്. അനിമേഷൻ സിനിമയിൽ സങ്കൽപ്പങ്ങൾക്ക് പരിധിയില്ല എന്ന വസ്തുത ഒന്നുകൂടെ നിങ്ങളെ ഈ സിനിമ ഓർമ്മപ്പെടുത്തും. ഡ്രീം വർക്ക്സ് അനിമേഷന്റെ അത്ഭുതപ്പെടുത്തുന്ന ഒരു അടിപൊളി സിനിമയാണ് ദി ക്രൂഡ്സ്, മിസ്സ് ചെയ്യാതിരിക്കുക. മനസ്സിനൊരു കുളിർമ്മയാകട്ടെ.

“രണ്ടു പരിഭാഷകർ ചെയ്ത വ്യത്യസ്തമായ രണ്ടു പരിഭാഷകളാണ് ഈ റിലീസിൽ ഉള്ളത്”