Spring, Summer, Fall, Winter & Spring
സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് (2003)

എംസോൺ റിലീസ് – 3

Download

2738 Downloads

IMDb

8/10

തീക്ഷ്ണമായ ജീവിത പരിസരങ്ങളും കുറ്റമറ്റ ഷോട്ടുകളും മനോഹരങ്ങളായ ലോക്കേഷനുകളും കിം കിദുക് സിനിമകളുടെ പ്രത്യേകതയാണ്. ഇതില്‍ നിരൂപകപ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ്2003 ല്‍ പുറത്തിറങ്ങിയ സ്പ്രിംഗ്,സമ്മര്‍, ഫാള്‍, വിന്റര്‍…..ആന്‍ഡ് സ്പ്രിംഗ്.

മനോഹരമായ തടാകതീരത്തുള്ള ദേവാലയത്തില്‍ ബുദ്ധമാര്‍ഗംപഠിപ്പിക്കുന്ന ഗുരുവുമൊത്ത് താമസിക്കുന്ന ഒരു കൌമാരപ്രായക്കാരന്റെ കഥയാണിത്. ഗുരുവിന്റെഅടുക്കല്‍ ചികില്‍സക്കെത്തിയ പെണ്‍കുട്ടിയുമായി അവന്‍ പ്രണയത്തിലാകുന്നു. പാപഭാരം കൊണ്ടു അവിടെനിന്നു ഒളിച്ചോടിയെങ്കിലും ആസക്തി അവന്റെ ജീവിതത്തെ നരകതുല്യമാക്കി. ഒടുവില്‍ ആത്മീയ സാക്ഷാത്ക്കാരം തേടി അവന്‍ ഗുരുവിന്റെ അടുത്തേക്കുതന്നെതിരിച്ചെത്തുന്നു.

മനുഷ്യ ജീവിതത്തിലെ നാലു ഘട്ടങ്ങളെയും പ്രകൃതിയിലെ നാലു ഋതുക്കളേയും ബന്ധപ്പെടുത്തി നെയ്തെടുത്ത ഈ കഥ പ്രേക്ഷകരില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നു. ജീവിതത്തിന്റെ നൈരന്തര്യത്തെയും മരണത്തിന്റെ അനിവാര്യതയെയും മോക്ഷത്തിനു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങളെയും ഒരു കുട്ടിയുടെ കഥയിലുടെ ആവിഷ്ക്കരിക്കുകയാണ് ഈ സിനിമയില്‍.
കിം കി ദുകിന്റെ ഈ സിനിമ ഒരേ സമയം കാഴ്ച്ചയുടെ ആഘോഷവുംആത്മാവിന്റെ ഭക്ഷണവുമാകുന്നു .