Turtles can Fly
ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ (2004)

എംസോൺ റിലീസ് – 14

Download

1517 Downloads

IMDb

8/10

കുർദ്ദിഷ് – ഇറാനിയൻ ചലചിത്രകാരനായ ബാമാൻ ഒബാദി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 2004 ലെ സിനിമ.സദ്ദാം ഹുസ്സൈൻ അധികാര ഭ്രഷ്ടനായതിനു ശേഷം ഇറാഖിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ.കുർദ്ദിഷ് പക്ഷത്തുനിന്നും യുദ്ധത്തെയും യുദ്ധ ഇരകളായ കുട്ടികളേയും നോക്കി കാണുന്ന സിനിമ.

ഇറാഖ് – തുർക്കി അതിർത്തിയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നതിനു തൊട്ടു മുമ്പാണു കഥ ആരംഭിക്കുന്നത്. ഗ്രാമീണർ സദ്ദാം ഹുസ്സൈനെയും അമേരിക്കൻ ആക്രമണത്തേയും കുറിച്ചുള്ള വാർത്തകൾ അറിയാനുള്ള ശ്രമത്തിലാണു.സാറ്റലൈറ്റ് ആന്റിനകൾ വെച്ചാൽ മാത്രമേ പുറം ലോകത്തെ വിവരങ്ങൾ അറിയാനാകു. 13 വയസ്സുള്ള സാറ്റലൈറ്റ് എന്ന ഇരട്ട പ്പേരുള്ള പയ്യനാണു അവർക്ക് സാറ്റലൈറ്റ് ആന്റിനകൾ ഘടിപ്പിച്ച് കൊടുക്കുന്നതും അവന്റെ തുച്ഛമായ ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് വാർത്തകൾ വിവർത്തനം ചെയ്തു കൊടുക്കുന്നതും. മൈൻ പാടങ്ങളിലെ മൈനുകൾ പെറുക്കി നിർവീര്യമാക്കി അവ വിൽക്കുന്ന പണിയെടുക്കുന്ന കുട്ടികളുടെ സംഘത്തെ നയിക്കുന്നതും അവനാണ്. ഹെങോവ് എന്ന പേരുള്ള കൈകൾ മൈൻ പൊട്ടി നഷ്ടപ്പെട്ട അനുജനോടും ഒരു ചെറിയ കുട്ടിക്കും ഒപ്പം അവിടെയെത്തുന്ന ഒരു പെൺകുട്ടിയോട് അവന് അടുപ്പം തോന്നുന്നു.