എം-സോണ്‍ റിലീസ് – 1493
ഭാഷ | തെലുഗു |
സംവിധാനം | Prasanth Varma |
പരിഭാഷ | ഷാൻ ഫ്രാൻസിസ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
“ശേഖർ ബാബുവിനെ കൊന്നതാരാണ്?
കൊല്ലാപ്പൂരിൽ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകൾ എന്തൊക്കെയാണ്?”
കൊല്ലാപ്പൂർ എന്ന ഗ്രാമത്തിലെ നീതിമാനും, നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്ന ശേഖർ ബാബുവിനെ ആരോ ഒരു മരത്തിൽ കെട്ടിത്തൂക്കി, യാതൊരു തെളിവും ബാക്കി വെയ്ക്കാതെ അതിക്രൂരമായി കത്തിച്ച് കൊല്ലുന്നു. ആ കേസന്വേഷിക്കാനായി കൽക്കി എന്ന IPS ഉദ്യോഗസ്ഥൻ കൊല്ലാപ്പൂരിലെത്തുന്നു.
കൊല്ലാപ്പൂർ MLA നരസപ്പയുടെ സഹോദരനായിരുന്നു കൊല്ലപ്പെട്ട ശേഖർ ബാബു. അതി ക്രൂരനായ നരസപ്പയുടേയും അയാളുടെ അനുയായിയായ പെരുമാളിൻ്റെയും പ്രവൃത്തിയിൽ പൊറുതി മുട്ടിയ അവിടുത്തെ ജനങ്ങളെ സഹായിക്കാൻ കൽക്കിക്ക് ഇറങ്ങേണ്ടി വരുന്നു. എന്നാൽ അതിലേക്ക് കൂടുതൽ ഇറങ്ങി ചെന്നപ്പോൾ ആ ഗ്രാമത്തിൽ പല ദുരൂഹതകളും അദ്ദേഹം മനസ്സിലാക്കുകയും അതിനെയെല്ലാം എങ്ങനെ നേരിടുന്നുവെന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
മേക്കിംഗ്, ലൊക്കേഷൻ, ബിജിഎം, ഫൈറ്റ് , പിന്നെ പ്രേഷകരെ ഒട്ടും ബോറടിപ്പിക്കാതെ ഇടയ്ക്കിടെ വരുന്ന ട്വിസ്റ്റുകൾ , അങ്ങനെ എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചിരുത്തുന്ന ഒരു മിസ്റ്ററി, ആക്ഷൻ, സസ്പെൻസ് ത്രില്ലർ ആണ് 2019 ൽ പുറത്തിറങ്ങിയ കൽക്കി എന്ന ഈ തെലുഗു സിനിമ. മധ്യവയസ്ക്കനായ പോലീസ് ഉദ്യോഗസ്ഥൻ ആയി ഡോ: രാജശേഖർ അഭിനയിക്കുന്നു.