എം-സോണ്‍ റിലീസ് – 1499
ഭാഷ | ഹീബ്രു |
സംവിധാനം | Nadav Lapid |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | ഡ്രാമ |
കലാകാരന്മാരെ അംഗീകരിക്കാത്ത നാട്ടിൽ ലോലഹൃദയർക്ക് സ്ഥാനമില്ല. കവിത ഇഷ്ടപ്പെടുന്ന ഒരു നഴ്സറി ടീച്ചറുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ ചെറിയ തലച്ചോറിലെ മഹത്തായ കവിതകളും വലിയ കവിയെയും തിരിച്ചറിഞ്ഞ് അവനെ “സംരക്ഷിക്കുന്നതാണ്” ഈ സിനിമയുടെ കാതൽ. ആ സംരക്ഷിതകവചം ചില നേരങ്ങളിൽ അവനെ അസ്വസ്ഥമാക്കിയിരുന്നോ എങ്കിൽ എന്തെല്ലാം പ്രതികരണങ്ങളായിരിക്കാം ആ ടീച്ചർ നേരിടേണ്ടി വന്നിട്ടുണ്ടാവുക? വർത്തമാനകാലത്തിൽ തന്റെ മൂക്കിന്റെ തുമ്പിൽ നിന്നും “കഴിവുകൾ” കട്ടെടുത്ത് അത് നേട്ടങ്ങൾക്കായി ഉപയോഗിച്ചവരുടെ പ്രതിനിധിയാണ് ഇതിലൊരു കഥാപാത്രം. അന്ധനായ ലോട്ടറി കച്ചവടക്കാരന്റെ കൈയിൽ നിന്നും മോഷ്ടിക്കുക എന്നതിലപ്പുറം ഒരു നീചപ്രവർത്തി ഇല്ല. സിമ്പോളിസത്തിന്റെ അനന്യസാധ്യതകൾ ഈ ചിത്രത്തിൽ ഉപയോഗിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഈ സിനിമ എല്ലാർക്കും ഒരു പുതു അനുഭവം സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. ഇന്നുവരെ കാണാത്ത കണ്ടുപരിചയിച്ചിട്ടില്ലാത്ത ഒരു കഥപറച്ചിൽ. അവാർഡുകൾ നിരവധി വാരിക്കൂട്ടിയിട്ടുണ്ട്: ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇന്ത്യ (2014) – മികച്ച സംവിധായകൻ. ജെറുസലേം ഫിലിം ഫെസ്റ്റിവൽ, തായ്പേയ് ഫെസ്റ്റിവൽ, സെവില്ലേ യൂറോപ്യൻ ഫിലിം ഫെസ്റ്റിവൽ (വിന്നർ) തുടങ്ങിയവ ചിലതാണ്.