Dracula Untold
ഡ്രാക്കുള അൺടോൾഡ് (2014)

എംസോൺ റിലീസ് – 1504

Download

5815 Downloads

IMDb

6.2/10

ബ്രോം സ്റ്റോക്കറിന്റെ‌ നോവലിനെ അതേപടി അനുകരിക്കാതെ, കേന്ദ്രകഥാപാത്രമായ ഡ്രാക്കുള പ്രഭുവിന്റെ ഉത്ഭവം, ചരിത്രവും, ഫാന്റസിയും, മിത്തും, ഇടകലർത്തിയ ചിത്രമാണ് ഡ്രാക്കുള അൺടോൾഡ്.

‌ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ തന്നെ, ഡ്രാക്കുളയുടെ പറയാക്കഥയാണ് സിനിമ. വ്ലാഡ് III “ദ ഇമ്പാലർ” എന്ന് ചരിത്രം രേഖപ്പെടുത്തിയ ഡ്രാക്കുള പ്രഭുവിന്റെ മകനിലൂടെയാണ് കഥ അവതരിപ്പിക്കപ്പെടുന്നത്. തന്റെ ദുഷ്ചെയ്തികളിൽ മനംമടുത്ത്, സമാധാനമായി രാജ്യം ഭരിക്കാൻ ആഗ്രഹിച്ച വ്ലാഡിന് നേരിടേണ്ടി വരുന്നത് ശക്തരായ തുർക്കികളെയാണ്. തന്റെ ജനങ്ങൾക്കും, കുടുംബത്തിനും വേണ്ടി വ്ലാഡിന് താൽക്കാലികമായി സാത്താന്റെ ശക്തികളെ സ്വീകരിക്കേണ്ടി വരുന്നു. വ്ലാഡിന് തന്റെ ലക്ഷ്യം നിറവേറ്റി, തിരിച്ച് മർത്യനായി മാറാൻ കഴിയുമോ എന്നുള്ളതാണ് ചിത്രത്തിന്റെ പ്രമേയം.

‌നമ്മളെല്ലാം കഥകളിലൂടെ പരിചയപ്പെട്ട, ഭീതി പരത്തുന്ന ഡ്രാക്കുളയല്ല, മറിച്ച്, തന്റെ ജനങ്ങൾക്കായി, സ്വന്തം ജീവൻ സാത്താന് പണയപ്പെടുത്തിയ ഒരു രാജാവിന്റെ, സ്നേഹനിധിയായ ഒരച്ഛന്റെ, ഭർത്താവിന്റെ, പ്രതികാരദാഹിയായ ഒരു നായകന്റെ കഥയാണ് ഡ്രാക്കുള അൺടോൾഡ്. മികവുറ്റ യുദ്ധരംഗങ്ങളും, രോമാഞ്ചമണിയിക്കുന്ന മാസ്സ് സീനുകളുമൊക്ക ചേർന്ന് ഒരു എക്സ്ട്രാ ഓർഡിനറി ഡ്രാക്കുളയെ നമുക്ക് ഡ്രാക്കുള അൺടോൾഡിൽ കാണാം.