എംസോൺ റിലീസ് – 3155 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Jerry Bruckheimer Television പരിഭാഷ മാജിത് നാസർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 8.1/10 മനുഷ്യരാശിയെ പാപങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന നരകാധിപനായ സാത്താൻ. എന്നാൽ സാത്താൻ ശരിക്കും അങ്ങനെയാണോ? ആ കഥ പറയുന്ന അമേരിക്കൻ അർബൻ ഫാന്റസി സീരീസാണ് ലൂസിഫർ. നരക ജീവിതം മടുത്ത സാത്താൻ, മാലാഖമാരുടെ നഗരമായ ലോസ് ഏഞ്ചൽസിലേക്ക് ഒരു വെക്കേഷൻ എടുക്കാൻ തീരുമാനിക്കുന്നു. ലക്സ് എന്ന നൈറ്റ് ക്ലബ്ബിന്റെ മുതലാളിയായി സാത്താനും മനുഷ്യർക്കൊപ്പം […]
The Invisible Man / ദി ഇൻവിസിബിൾ മാൻ (2020)
എംസോൺ റിലീസ് – 3147 ഭാഷ ഇംഗ്ലീഷ് സംവിധാനം Leigh Whannell പരിഭാഷ മാജിത് നാസർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.1/10 ഗാർഹിക പീഡനങ്ങൾ പ്രമേയമാക്കിയുള്ള ചിത്രങ്ങൾ ഒരു പുതുമയല്ലെങ്കിലും, അത്തരമൊരു കഥ പറയുന്ന “ഹൊറർ ചിത്രം” എന്നതാണ് ദി ഇൻവിസിബിൾ മാനെ വ്യത്യസ്തമാക്കുന്നത്. കാമുകനിൽ നിന്നുള്ള തുടർച്ചയായ പീഡനങ്ങൾ മൂലം അയാളുടെ പിടിയിൽ നിന്നും ഓടി രക്ഷപ്പെടുന്ന സിസിലിയാ എന്ന യുവതിയെ കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. രക്ഷപ്പെട്ടെങ്കിൽ കൂടിയും, അയാൾ ഇനിയും തന്നെ തേടി […]
Quantum of Solace / ക്വാണ്ടം ഓഫ് സൊളാസ് (2008)
എംസോൺ റിലീസ് – 2877 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Forster പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.6/10 ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിരണ്ടാമത്തെയും, ഡാനിയേൽ ക്രേഗ് ബോണ്ട് സീരീസിലെ രണ്ടാമത്തെ ചിത്രവുമാണ് ജെയിംസ് ബോണ്ട്: ക്വാണ്ടം ഓഫ് സൊളാസ്. മുൻ ബോണ്ട് ചിത്രമായ കസീനോ റൊയാലിന്റെ തുടർച്ചയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കാമുകിയായ വെസ്പറിന്റെ മരണത്തിന് പ്രതികാരം ചെയ്യാനായി പുറപ്പെടുന്ന ബോണ്ടിന്റേയും, തന്റെ മാതാപിതാക്കളെ കൊല ചെയ്തവനോടുള്ള പ്രതികാരം മാത്രം ലക്ഷ്യമാക്കി […]
We’re the Millers / വീ ആർ ദ മില്ലേഴ്സ് (2013)
എംസോൺ റിലീസ് – 2870 ഭാഷ ഇംഗ്ലീഷ് സംവിധാനം Rawson Marshall Thurber പരിഭാഷ മാജിത് നാസർ ജോണർ കോമഡി, ക്രൈം 7.0/10 ചെറിയ ലെവലിൽ കഞ്ചാവൊക്കെ വിറ്റ് അല്ലല്ലില്ലാതെ കഴിഞ്ഞു പോയിരുന്ന ഡേവിഡിന് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഡ്രഗ് സ്മഗ്ലിങ്ങിലേക്ക് തിരിയേണ്ടി വരുന്നു. സ്മഗ്ലിങ്ങ് എന്ന് പറയുമ്പോ, സ്വല്പം കഞ്ചാവ് മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കടത്തണം. അത്രേയൂള്ളൂ. കടുത്ത പരിശോധനാ സംവിധാനങ്ങൾ മറികടന്ന് സാധനം അമേരിക്കയിൽ എത്തിക്കാൻ ഒരു വെറൈറ്റി ഐഡിയയാണ് ഡേവിഡ് പയറ്റുന്നത്. മെക്സിക്കോയിലേക്കൊരു […]
Venom: Let There Be Carnage / വെനം: ലെറ്റ് ദെയർ ബീ കാർണേജ് (2021)
എംസോൺ റിലീസ് – 2867 ഭാഷ ഇംഗ്ലീഷ് സംവിധാനം Andy Serkis പരിഭാഷ മാജിത് നാസർ & കൃഷ്ണപ്രസാദ് പി. ഡി. ജോണർ ആക്ഷന്‍, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.1/10 വെനം ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ജയിലിൽ സന്ദർശകരെ കാണാൻ വിസമ്മതിച്ചിരുന്ന ക്ലീറ്റസ് ക്യാസഡി എന്ന സീരിയൽ കില്ലർ, എഡി ബ്രോക്കിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഒരു എക്സ്‌ക്ലൂസിവിനായി കാത്തിരിക്കുന്ന എഡി, വെനത്തിനോടൊപ്പം ആ കൂടിക്കാഴ്ചയ്ക്കായി തയ്യാറാകുന്നു. എന്നാൽ ആ സന്ദർശനം ഇവരുടെ ജീവിതത്തെ […]
Mortal Kombat / മോർട്ടൽ കോമ്പാറ്റ് (2020)
എംസോൺ റിലീസ് – 2719 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon McQuoid പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.1/10 ഒരു തലമുറയെ ത്രസിപ്പിച്ച മോർട്ടൽ കോമ്പാറ്റ് വീഡിയോ ഗെയിം സീരീസിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. ഒരുകാലത്ത് പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നിരുന്ന കോൾ യങ് എന്ന പ്രൊഫഷണൽ ഫൈറ്ററിനെ ചുറ്റിപ്പറ്റിയാണ് മോർട്ടൽ കോമ്പാറ്റിന്റെ കഥ വികസിക്കുന്നത്. കോൾ യങ് ഒരു ജന്മ മുദ്ര പേറുന്നുണ്ട്. ഒരു ഡ്രാഗൺ ചിഹ്നം. എന്നാൽ അജ്ഞാതനായ ഒരാൾ കോളിനേയും […]
Shoot ‘Em Up / ഷൂട്ട് ‘എം അപ്പ് (2007)
എംസോൺ റിലീസ് – 2678 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Davis പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 “അടിയില്ലാ, വെടി മാത്ര”മെന്ന് പണ്ടാരോ പറഞ്ഞതു പൊലെ, തോക്കുകൾ കഥ പറഞ്ഞ ചിത്രമെന്ന് ഒറ്റ വാക്കിൽ ഷൂട്ട് ‘എം അപ്പിനെ വിശേഷിപ്പിക്കാം. രാത്രിയിൽ, വിജനമായ ബസ് സ്റ്റോപ്പിൽ ഇരുന്ന് കാപ്പിയിൽ മുക്കി ക്യാരറ്റ് തിന്നുകയാണ് നമ്മുടെ നായകൻ. അതിനിടെ ഒരു നിറഗർഭിണിയെ ആരോ കൊലപ്പെടുത്താനായി ഓടിക്കുന്നത് അയാൾ കാണുന്നു. അക്രമിയെ കൊലപ്പെടുത്തിയ നായകന്റെ കൈകളിലേക്ക് […]
Constantine / കോൺസ്റ്റന്റീൻ (2005)
എം-സോണ്‍ റിലീസ് – 2650 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Lawrence പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 7.0/10 ഇത് ദുരാത്മാക്കളെ അമർച്ച ചെയ്യുന്നത് വിനോദമായി കണ്ട ജോൺ കോൺസ്റ്റന്റീന്റെ കഥയാണ്. അങ്ങനെയുള്ള കോൺസ്റ്റന്റീനെ തേടി, ഏഞ്ചല ഡോഡ്സൺ എന്ന യുവതി വരികയാണ്. തന്റെ ഇരട്ട സഹോദരിയുടെ ആത്മഹത്യ ഒരു കൊലപാതകമാണോയെന്ന് അവൾ സംശയിക്കുന്നു. എന്നാൽ ക്യാമറാ ദൃശ്യങ്ങളടക്കം, എല്ലാ തെളിവുകളും അത് ആത്മഹത്യയാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ജോണിന്റെ സഹായം […]