• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Shoot ‘Em Up / ഷൂട്ട് ‘എം അപ്പ് (2007)

July 18, 2021 by Shyju S

എംസോൺ റിലീസ് – 2678 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Davis പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 “അടിയില്ലാ, വെടി മാത്ര”മെന്ന് പണ്ടാരോ പറഞ്ഞതു പൊലെ, തോക്കുകൾ കഥ പറഞ്ഞ ചിത്രമെന്ന് ഒറ്റ വാക്കിൽ ഷൂട്ട്‌ ‘എം അപ്പിനെ വിശേഷിപ്പിക്കാം. രാത്രിയിൽ, വിജനമായ ബസ് സ്റ്റോപ്പിൽ ഇരുന്ന് കാപ്പിയിൽ മുക്കി ക്യാരറ്റ് തിന്നുകയാണ് നമ്മുടെ നായകൻ. അതിനിടെ ഒരു നിറഗർഭിണിയെ ആരോ കൊലപ്പെടുത്താനായി ഓടിക്കുന്നത് അയാൾ കാണുന്നു. അക്രമിയെ കൊലപ്പെടുത്തിയ നായകന്റെ കൈകളിലേക്ക് […]

Constantine / കോൺസ്റ്റന്റീൻ (2005)

June 27, 2021 by Vishnu

എം-സോണ്‍ റിലീസ് – 2650 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Lawrence പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 7.0/10 ഇത് ദുരാത്മാക്കളെ അമർച്ച ചെയ്യുന്നത് വിനോദമായി കണ്ട ജോൺ കോൺസ്റ്റന്റീന്റെ കഥയാണ്. അങ്ങനെയുള്ള കോൺസ്റ്റന്റീനെ തേടി, ഏഞ്ചല ഡോഡ്സൺ എന്ന യുവതി വരികയാണ്. തന്റെ ഇരട്ട സഹോദരിയുടെ ആത്മഹത്യ ഒരു കൊലപാതകമാണോയെന്ന് അവൾ സംശയിക്കുന്നു. എന്നാൽ ക്യാമറാ ദൃശ്യങ്ങളടക്കം, എല്ലാ തെളിവുകളും അത് ആത്മഹത്യയാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ജോണിന്റെ സഹായം […]

Rick and Morty – Season 01 / റിക്ക് ആൻഡ് മോർട്ടി – സീസൺ 01 (2013)

June 24, 2021 by Vishnu

എം-സോണ്‍ റിലീസ് – 2639 ഭാഷ ഇംഗ്ലീഷ് നിർമാണം Williams Street പരിഭാഷ മാജിത് നാസർ ജോണർ അഡ്വഞ്ചർ, അനിമേഷന്‍, കോമഡി 9.2/10 2013ൽ കാർട്ടൂൺ നെറ്റ്‌വർക്ക് വഴി സംപ്രേഷണം ചെയ്യപ്പെട്ട അമേരിക്കൻ അഡൾട്ട് അനിമേഷൻ സിറ്റ്കോമാണ് റിക്ക് ആൻഡ് മോർട്ടി. റിക്ക് സാഞ്ചസ് എന്ന അപ്പൂപ്പന്റെയും, മോർട്ടി സ്മിത്ത് എന്ന കൊച്ചുമകന്റെയും സാഹസങ്ങളാണ് സീരീസിന്റെ ഇതിവൃത്തമെന്ന് ഒറ്റ വാക്കിൽ പറയാം. അപ്പൂപ്പൻ എന്നൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായും ചെറുമകനോട് കരുതലും, സ്നേഹവുമുള്ള ഒരു രൂപമാകും മനസ്സിലേക്ക് ഓടി […]

Scary Movie 2 / സ്കെയറി മൂവി 2 (2001)

June 23, 2021 by Vishnu

എം-സോണ്‍ റിലീസ് – 2635 ഭാഷ ഇംഗ്ലീഷ് സംവിധാനം Keenen Ivory Wayans പരിഭാഷ മാജിത് നാസർ ജോണർ കോമഡി 5.3/10 ക്ലാസിക് ഹൊറർ ചിത്രങ്ങളുടെ ഒരു മുഴുനീള പാരഡി രൂപമെന്ന് ഒറ്റവാക്കിൽ സ്കെയറി മൂവി 2വിനെ വിശേഷിപ്പിക്കാം.പ്രേതബാധ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന ഹെൽ ഹൗസിലേക്ക് ഒരു പ്രോജക്റ്റിന്റെ ഭാഗമായി 4 കോളേജ് വിദ്യാർത്ഥികളും, അവരുടെ പ്രൊഫസറും താമസത്തിനായി വരികയാണ്. എന്നാൽ, അവർക്കവിടെ നേരിടേണ്ടി വരുന്നതോ, സ്ത്രീലമ്പടനായ ഒരു പ്രേതത്തേയും. “ദി എക്സോര്‍സിസ്റ്റ്” എന്ന ഹൊറർ ചിത്രങ്ങളുടെ കുലപതിയെ […]

Wolfwalkers / വുൾഫ്‌വാക്കഴ്‌സ് (2020)

June 15, 2021 by Vishnu

എം-സോണ്‍ റിലീസ് – 2612 ഭാഷ ഇംഗ്ലീഷ് സംവിധാനം Tomm Moore, Ross Stewart പരിഭാഷ മാജിത് നാസർ ജോണർ അനിമേഷന്‍, അഡ്വഞ്ചർ, ഫാമിലി 8.1/10 നാടോടിക്കഥകളിലൂടെ പരിചിതമായ മനുഷ്യച്ചെന്നായ്ക്കളുടെ പശ്ചാത്തലത്തിൽ പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ അനിമേഷൻ ചിത്രമാണ് വുൾഫ്‌വാക്കഴ്സ്.കാട്ടിൽ മനുഷ്യച്ചെന്നായ്ക്കൾ ഉണ്ടെന്നും, അവയുടെ കടിയേറ്റാൽ മനുഷ്യച്ചെന്നായയായി മാറുമെന്നും, അവരാണ് കാട്ടിൽ ചെന്നായ്ക്കളെ നിയന്ത്രിക്കുന്നത് എന്നുമായിരുന്നു ഒരുകാലത്ത് അയർലണ്ടിൽ വിശ്വസിച്ചിരുന്നത്.ആ വിശ്വാസം നിലനിൽക്കേ, ഇംഗ്ലണ്ടിൽ നിന്നും അയർലണ്ടിലേക്ക് കുടിയേറിയവരാണ് നായാട്ടുകാരായ റോബിനും, അച്ഛനും.അച്ഛനോടൊപ്പം കാട്ടിലെ […]

Midsommar / മിഡ്സോമാർ (2019)

June 6, 2021 by Vishnu

എം-സോണ്‍ റിലീസ് – 2588 ഭാഷ ഇംഗ്ലീഷ്, സ്വീഡിഷ് സംവിധാനം Ari Aster പരിഭാഷ മാജിത് നാസർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി, 7.1/10 നിനച്ചിരിക്കാതെ കേൾക്കുന്ന ശബ്ദങ്ങളോ, ഇരുട്ടിന്റെ പിൻബലമോ ഇല്ലാതെ ഭയം ഉണർത്താൻ ഒരു ഹൊറർ ചിത്രത്തിന് കഴിയുമോ? കഴിയുമെന്നാണ് അറി ആസ്റ്ററിന്റെ മിഡ്സോമാർ പറയുന്നത്. വിഷാദരോഗത്തിന് അടിമയായ ഡാനി എന്ന സൈക്കോളജി വിദ്യാർത്ഥിനിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അവളുടെ കാമുകനാണ് നരവംശ വിദ്യാർത്ഥിയായ ക്രിസ്റ്റ്യൻ. കൂട്ടുകാരൻ പെല്ലേയുടെ ക്ഷണപ്രകാരം, സ്വീഡനിൽ 90 വർഷത്തിലൊരിക്കൽ […]

Batman v Superman: Dawn of Justice / ബാറ്റ്മാൻ v സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ് (2016)

May 21, 2021 by Vishnu

എം-സോണ്‍ റിലീസ് – 318 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 2013ൽ പുറത്തിറങ്ങിയ ‘മാൻ ഓഫ് സ്റ്റീൽ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ്. സൂപ്പർമാനും, ജനറൽ സോഡുമായുണ്ടായ പോരാട്ടത്താൽ മെട്രോപോളിസ് നഗരത്തിൽ ഒത്തിരി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ഒരുപാട് ആളുകൾ മരിക്കുകയും ചെയ്തു. ആ നഷ്ടങ്ങൾക്ക്  സാക്ഷിയാവുകയാണ് ബ്രൂസ് വെയിൻ എന്ന ശതകോടീശ്വരൻ. 20 വർഷമായി ബാറ്റ്മാൻ […]

The Crow / ദി ക്രോ (1994)

January 28, 2021 by Vishnu

എം-സോണ്‍ റിലീസ് – 2405 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Proyas പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.6/10 യഥാർത്ഥ ലോകത്തിനും മരണ ലോകത്തിനും ഇടയിലുള്ള കണ്ണിയായി പ്രവർത്തിക്കുന്നത് കാക്കകൾ ആണെന്നാണ് ഒരു വിശ്വാസം.ആശകൾ പൂർത്തിയാകാതെ മരിച്ചവരുടെ ആത്മാക്കളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനും ചിലപ്പോൾ അവയ്ക്ക് കഴിയും. അങ്ങനെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതാണ് ചിത്രത്തിലെ നായകനായ എറിക് ഡ്രെവൻ. ഒരു ഹാലോവീൻ രാത്രിയിൽ തന്നെയും, തന്റെ കാമുകിയേയും കൊലപ്പെടുത്തിയ ക്രിമിനൽ ഗ്യാങ്ങിനോട്‌ പ്രതികാരം ചെയ്യുക […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 6
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]