എം-സോണ്‍ റിലീസ് – 318

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Zack Snyder |
പരിഭാഷ | മിഥുൻ ശങ്കർ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
2016ൽ പുറത്തിറങ്ങിയ ഡി.സി കോമിക്സ് ചിത്രമാണ് ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ. 2013ലെ ‘മാൻ ഓഫ് സ്റ്റീലി’ന്റെ തുടർക്കഥ എന്ന നിലയിലാണ് ചിത്രം ആരംഭിക്കുന്നത്. സൂപ്പർമാനും ജെനറൽ സോഡും തമ്മിലുള്ള പോരാട്ടം നഗരത്തെ തകർത്തു തരിപ്പണമാക്കുന്നത് പലരിലും ഭീതിയും ഈർഷ്യയും ജനിപ്പിക്കുന്നതിനു കാരണമാകും. ഇതേ സമയത്തു തന്നെ ശത കോടീശ്വരനായ ബ്രൂസ് വെയിൻ സൂപ്പർമാന്റെ യുഗം അവസാനിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണെന്ന് കരുതുന്നു. ബാറ്റ്മാൻ എന്ന വിജിലാന്റിയെയാണ് അയാൾ അതിനായി ഉപയോഗിക്കുന്നത്. ഇതേ സമയം സൂപ്പർമാനെ നിഗ്രഹിക്കുക എന്ന ലക്ഷ്യത്തോടെ ലെക്സ് ലൂഥർ കൂടി കടന്നു വരുമ്പോൾ, കഥ കൂടുതൽ പിരിമുറുക്കങ്ങളിലേക്ക് നീങ്ങുന്നു. പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രമോഷനുകൾക്ക് ശേഷം സിനിമ പുറത്തിറങ്ങിയപ്പോൾ, കോമിക് പ്രേമികളെ തൃപ്തിപ്പെടുത്താൻ ചിത്രത്തിനു കഴിഞ്ഞു എന്ന് പറയാനാകില്ല. നിരൂപക പ്രശംസ പിടിച്ചു പറ്റാനും സിനിമയ്ക്ക് ആയില്ല.