The Mechanic
ദ മെക്കാനിക്ക് (2011)

എംസോൺ റിലീസ് – 1515

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Simon West
പരിഭാഷ: മാജിത്‌ നാസർ
ജോണർ: ആക്ഷൻ, ത്രില്ലർ
Download

6523 Downloads

IMDb

6.5/10

ജേസൺ സ്റ്റാത്തം നായകനായ മെക്കാനിക്, ആർതർ ബിഷപ്പ് എന്ന വാടകകൊലയാളിയുടെ കഥയാണ് പറയുന്നത്.

താൻ ഏറ്റെടുക്കുന്ന ജോലികളെല്ലാം, പഴുതുകളില്ലാതെ പൂർത്തിയാക്കുന്നതാണ് ആർതറിന്റെ പ്രത്യേകത. ഒരു ഘട്ടത്തിൽ തന്റെ മെന്റർ ആയ ഹാരി മെക്കന്നയെയും ആർതറിന് കൊലപ്പെടുത്തേണ്ടി വരുന്നു. താന്തോന്നിയായ മെക്കന്നയുടെ മകനേയും തന്റെ കൂടെ നിർത്താൻ ആർതർ തീരുമാനിക്കുന്നയിടത്താണ് കഥ ത്രില്ലർ മൂഡിലേക്ക് വരുന്നത്.

സ്റ്റാത്തത്തിന്റെ മറ്റ് ആക്ഷൻ ചിത്രങ്ങളെ പോലെ തന്നെ, മികച്ച സംഘട്ടന രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്, മെക്കാനിക്. പക്വത വന്ന മുഖഭാവവും, തന്റേതായ ശൈലിയും കൊണ്ട്, ആർതർ എന്നെ നായകൻ സ്റ്റാത്തത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ മെക്കാനിക് നിരാശപ്പെടുത്തില്ല, എന്നുറപ്പ്.