എം-സോണ്‍ റിലീസ് – 1544
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Brett Ratner |
പരിഭാഷ | മാജിത് നാസർ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി, |
ഗ്രീക്ക് ഇതിഹാസത്തിലെ വീരനായകനായ ഹെർക്കുലീസിന് ഒരു മുഖവുരയുടെ ആവശ്യമില്ല. കാരണം കഥകളിലൂടെയും, വീഡിയോ ഗെയിമുകളുടെയും നമുക്ക് സുപരിചിതനാണ് ഹെർക്കുലീസ് എന്ന യോദ്ധാവ്. ഹെർക്കുലീസിനോളം പ്രസിദ്ധമാണ്, അദ്ദേഹത്തിന്റെ 12 സാഹസങ്ങളും.
ദൈവീകമായ പരിവേഷമില്ലാതെ, ഹെർക്കുലീസ് എന്ന യോദ്ധാവിനെ ഒരു മനുഷ്യനായാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ആ ഒരു വീക്ഷണകോണിൽ നിന്ന് ഗ്രീക്ക് ഇതിഹാസത്തിലൂടെ പരിചിതമായ കഥാപാത്രങ്ങളും, സിനിമയിൽ വന്നു പോകുന്നു.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ഹെർക്കുലീസ് ആ കുറ്റബോധവും പേറി ജീവിക്കുന്നതിനിടയിൽ, ശത്രുക്കളിൽ നിന്നും തന്റെ രാജ്യത്തെ സംരക്ഷിക്കാൻ ഹെർക്കുലീസിന്റെ സഹായം തേടുന്ന ത്രേസിലെ രാജകുമാരിയെ സഹായിക്കാനായി ഹെർക്കുലീസും സുഹൃത്തുക്കളും ത്രേസിൽ എത്തുന്നു. എന്നാൽ ത്രേസിൽ ഹെർക്കുലീസിനെ കാത്തിരുന്നത് മറ്റ് ചിലതായിരുന്നു.
ആവേശകരമായ യുദ്ധരംഗങ്ങളും, ഹെർക്കുലീസ് ആയി നിറഞ്ഞാടിയ ഡ്വൻ ജോൺസന്റെ പ്രകടനവും ഒക്കെ ചിത്രത്തെ മനോഹരമാക്കുന്നുണ്ട്.
ചിത്രത്തിന്റെ അന്ത്യത്തിൽ ഒരു കുഞ്ഞിസർപ്രൈസുമൊക്കെയായി നല്ലൊരു കാഴ്ചാനുഭവം തന്നെയാണ് ഹെർക്കുലീസ്.