എം-സോണ്‍ റിലീസ് – 1550
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Richard Donner |
പരിഭാഷ | ജിതിൻ ജേക്കബ് കോശി |
ജോണർ | ഹൊറർ |
റോബര്‍ട്ട് തോൺ ബ്രിട്ടനിലെ അമേരിക്കൻ അംബാസഡറാണ്. തന്റെ ഭാര്യയ്ക്ക് ഒരു ചാപിള്ള പിറന്നതിനെത്തുടർന്ന് അവളുടെ അറിവില്ലാതെ അന്നു ജനിച്ച മറ്റൊരു കുഞ്ഞിനെ അയാൾ എറ്റെടുക്കുന്നു. എന്നാൽ വർഷങ്ങൾ കഴിയവെ അവർക്ക് ചുറ്റും ഭയാനകമായ ദുർമരണങ്ങൾ അരങ്ങേറുന്നു. കുഞ്ഞിനെ പരിപാലിക്കുന്ന ആയ തൂങ്ങിമരിക്കുന്നു, അവനെപ്പറ്റി ആപല്‍സൂചനകൾ നൽകിക്കൊണ്ടിരുന്ന പുരോഹിതൻ ദാരുണമായ ഒരപകടത്തിൽ കൊല്ലപ്പെടുന്നു. ഒടുവിൽ താൻ വർഷങ്ങൾക്കുമുമ്പ് ദത്തെടുത്തയാ കുഞ്ഞിന്റെ ചരിത്രം തിരഞ്ഞ് അയാൾ എത്തിച്ചേർന്നത് ബീഭത്സമായ ആ സത്യത്തിലേക്കാണ്. താനിതുവരെയും എടുത്തുവളർത്തിയത് സാക്ഷാൽ അന്ത്യക്രിസ്തുവിനെ തന്നെയാണ്..! ലോകം നശിപ്പിക്കാൻ അവതരിച്ച സാത്താന്റെ സന്തതിയെ..!
1976ൽ ഇറങ്ങിയ സമയത്ത് ലഭിച്ചതിനേക്കാൾ സ്വീകാര്യത പില്‍ക്കാലങ്ങളിൽ നേടി കൾട്ട് പദവിയിലേക്ക് ഉയർന്ന മിസ്റ്ററി-ഹൊറർ ചിത്രമാണ് ‘ദ് ഒമൻ’. പില്ക്കാലത്ത് ഇതിന് സീക്വലുകളും റീമേക്കുമൊക്കെ ഇറങ്ങിയെങ്കിലും ഒർജിനലിനാണ് ഇന്നും ആരാധകരേറെയും. റിച്ചാര്‍ഡ് ഡോണർ ‘സൂപ്പർമാൻ’ എടുത്ത് ജനശ്രദ്ധയാകർഷിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് ഒരു ബ്രേക്ക് ത്രൂ കൊടുത്ത ചിത്രം. ഓസ്കാർ ജേതാവ് ജോർജി പെക്ക് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.