Bhoot Part One: The Haunted Ship
ഭൂത് പാർട്ട് വൺ: ദ ഹോണ്ടഡ് ഷിപ്പ് (2020)

എംസോൺ റിലീസ് – 1553

ഭാഷ: ഹിന്ദി
സംവിധാനം: Bhanu Pratap Singh
പരിഭാഷ: കൃഷ്ണപ്രസാദ്‌ പി.ഡി
ജോണർ: ഹൊറർ
IMDb

5.4/10

Movie

N/A

2020 ൽ പുറത്തിറങ്ങിയ ബോളിവുഡ് ഹൊറർ സിനിമയാണ് ഭൂത്.
വിക്കി കൗശൽ, ഭൂമി പെദ്നേക്കർ എന്നിവർ അഭിനയിച്ച ചിത്രം
ഭാനു പ്രതാപ് സിങ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈയിൽ
നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മുംബൈ ജുഹു തീരത്ത് ഉപേക്ഷിക്കപ്പെട്ട ഒരു കപ്പൽ വന്നടിയുന്നതും,
അതിനെ നീക്കം ചെയ്യാൻ പൃഥ്വിയും കൂട്ടരും ദൗത്യം ആരംഭിക്കുന്നതുമാണ് കഥയുടെ തുടക്കം. എന്നാൽ ഈ കപ്പലിൽ ഒരു പ്രേതമുണ്ടെന്ന് പൃഥ്വി തിരിച്ചറിയുന്നു. പിന്നീടുള്ള അന്വേഷണം ഞെട്ടിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു ഒപ്പം തന്റെ ഭൂതകാലത്തെപ്പറ്റി ചിന്തിക്കാൻ പൃഥ്വി നിർബന്ധിതനാകുകയും ചെയ്യുന്നു.

ചെറിയ ജമ്പ്-സ്കേർസ് ഒക്കെയുള്ള ഒരു ഡീസന്റ് ഹൊറർ മൂവി ആണ് ഭൂത്.