എം-സോണ്‍ റിലീസ് – 1557
ഓസ്കാർ ഫെസ്റ്റ് – 11
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Greta Gerwig |
പരിഭാഷ | ഗായത്രി മാടമ്പി, അഖില പ്രേമചന്ദ്രൻ |
ജോണർ | ഡ്രാമ, റൊമാൻസ് |
Louisa May Alcott രചിച്ച നോവലിനെ ആസ്പദമാക്കിയുള്ള ഏഴാമത്തെ ചലച്ചിത്രാവിഷ്ക്കാരമാണ് ലിറ്റിൽ വിമെൻ. Greta Gerwig ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.
19ആം നൂറ്റാണ്ടിന്റെ രണ്ടാം ദശകങ്ങളിൽ അമേരിക്കയിൽ നടക്കുന്ന ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കാൻ പോയ മാർച്ചിന്റെ ഭാര്യയുടെയും നാല് പെൺമക്കളുടെയും കഥയാണ് ഈ സിനിമ.
ദാരിദ്ര്യം നിറഞ്ഞ ജീവിതാവസ്ഥയിൽ കഴിയുന്ന നാല് പെൺകുട്ടികളുടെ ആഗ്രഹങ്ങളും വഴക്കുകളും അവരുടെ പ്രണയസങ്കൽപ്പങ്ങളുമൊക്കെ ചേർന്നുള്ള ഈ സുന്ദരചിത്രത്തിൽ സ്ത്രീകളുടെ സ്വത്വപരമായ പ്രശ്നങ്ങളെക്കുറിച്ചും സമൂഹത്തിൽ അവരുടെ സ്ഥാനത്തെക്കുറിച്ചും വിവാഹജീവിതം സ്ത്രീകളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. 1800 കളിലെ അമേരിക്കൻ ജീവിതത്തിന്റെ ഒരു പരിച്ഛേദം കൂടിയാണ് ഈ സിനിമ. സ്യോരിസ് റൊണാൻ, എമ്മ വാട്ട്സൺ, ഫ്ലോറൻസ് പഗ്, എലിസ സ്കാൻലൻ തുടങ്ങിയവർ, നാല് പ്രധാന സഹോദരി കഥാപാത്രങ്ങളെയും തന്മയത്വത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഇവർക്ക് പുറമെ മെറിൽ സ്ട്രീപ്, ലോറ ടേൺ എന്നിവരും സുപ്രധാനമായ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മികച്ച ചിത്രം, നടി, സഹനടി വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗത്തിൽ ഓസ്കർ നാമനിർദേശം നേടിയ ചിത്രം വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടുകയും ചെയ്തു.