എം-സോണ്‍ റിലീസ് – 1594
ഭാഷ | ഹിന്ദി |
സംവിധാനം | Sooraj R. Barjatya |
പരിഭാഷ | കൃഷ്ണപ്രസാദ് പി ഡി |
ജോണർ | കോമഡി, ഡ്രാമ, മ്യൂസിക്കൽ |
സൂരജ് ബർജാത്യ എഴുതി സംവിധാനം ചെയ്ത് 1994 ഇൽ പുറത്തിറങ്ങിയ ചിത്രമാണ് ഹം ആപ്‌കേ ഹേ കോൻ. ഇന്ത്യൻ വിവാഹ ആചാരങ്ങൾ ഒരു മുഴുനീള സിനിമയായി ചിത്രീകരിച്ചിരിക്കുകയാണെന്ന് വേണമെങ്കിൽ പറയാം. ചെറുപ്പത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട രാജേഷും പ്രേമും കൊച്ചച്ഛനോടൊപ്പം കഴിയുന്നു. രാജേഷിന് പൂജയുടെ കല്യാണ ആലോചന വരുന്നു. ഈ വിവാഹം പെണ്ണിന്റെ അനിയത്തിയും ചെക്കന്റെ അനിയനുമായ നിഷ-പ്രേം എന്നിവരുടെ പ്രണയത്തിനും വഴിവെക്കുന്നു.തുടർന്നുണ്ടാവുന്ന സംഭവ വികസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മാധുരി ദീക്ഷിത്, സൽമാൻ ഖാൻ, മോനിഷ് ബാൽ, രേണുക ഷഹാനെ, അനുപം ഖേർ, റീമ ലഗൂ എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രമാണിത്. 14 ഗാനങ്ങളോടെ ഉള്ള ഇതിന്റെ സൗണ്ട് ട്രാക്ക് റെക്കോർഡ് ആയിരുന്നു. 1994ൽ 65 കോടിയോളം വാരി തീയേറ്റർ നിറഞ്ഞ് ഓടിയ ചിത്രമാണ് ഇത്. 3മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുണ്ടെങ്കിലും ഒട്ടും ബോറടിയില്ലാതെ ഇന്നും ആളുകൾ കാണാൻ ഇഷ്ടപ്പെടുന്ന ചിത്രമാണ് ഹം ആപ്‌കെ ഹേ കോൻ.