Ayla: The Daughter of War
ഐലാ: ദി ഡോട്ടർ ഓഫ് വാർ (2017)
എംസോൺ റിലീസ് – 1601
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2017ൽ തിരശ്ശീലയിൽ എത്തിയ ടർക്കിഷ് സിനിമയാണ് അയ്ല. കൊറിയൻ യുദ്ധത്തിലെ വീര യോദ്ധാവ് സുലൈമാൻ ദിൽബിർലിഗിയുടെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമയാണ്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് അഞ്ചു വർഷത്തിനുശേഷം 1950ൽ ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആക്രമിക്കുന്നു. ദക്ഷിണകൊറിയക്ക് പിന്തുണയായി തുർക്കി 4500 സൈനികരെ അയക്കുന്നു. വാഹനങ്ങളുടെ മെക്കാനിക് ആയിട്ടാണ് സുലൈമാൻ പോകുന്നത്. യുദ്ധഭൂമിയിലെ കാടിനു മധ്യേ തണുത്തുമരവിച്ച കൊച്ചു കുഞ്ഞിനെ സുലൈമാന് കിട്ടുന്നു. തീവ്രമായ അച്ഛൻ മകൾ ബന്ധം അവിടെ നിന്നും ആരംഭിക്കുന്നു.യുദ്ധഭീതി കൊണ്ട് സംസാരം നിലച്ചുപോയ കുഞ്ഞിനെ സുലൈമാനും കൂട്ടരും ചേർന്ന് അയ്ല എന്ന് നാമധേയം ചെയ്യുന്നു. തീവ്ര സ്നേഹബന്ധത്തിനേയും വൈകാരിക നിമിഷങ്ങളെയും അത്രമേൽ ഹൃദയാഹാരിയായി അവതരിപ്പിക്കുന്നതിൽ അഭിനേതാക്കളുടേയും പശ്ചാത്തല സംഗീതത്തിന്റെയും പങ്ക് വളരെ വലുതാണ്. സുലൈമാനായി ടർക്കിഷ് നടൻ ഇസ്മായിലും(İsmail Hacıoğlu), അയ്‌ലയായി കിം സിയോളും (Kim Seol) അരങ്ങുവാഴുന്നു. ഹൃദയംകൊണ്ട് കാണേണ്ട സിനിമ. മനസ്സ് നിറയ്ക്കുന്ന മനോഹരമായ സൃഷ്ടി