• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Believe Me: The Abduction of Lisa McVey / ബിലീവ് മി: ദി അബ്ഡക്ഷൻ ഓഫ്‌ ലിസ മക്‌വേ (2018)

May 2, 2021 by Vishnu

എം-സോണ്‍ റിലീസ് – 2531 ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Donovan പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.2/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2018ൽ റിലീസായ കനേഡിയൻ സിനിമയാണ് ബിലീവ് മി: ദി അബ്ഡക്ഷൻ ഓഫ്‌ ലിസ മക്‌വേ.ഒരു ഡോനട്ട് കടയിൽ ജോലി ചെയ്യുന്ന 17 കാരിയാണ് ലിസ. ഒരു രാത്രിയിൽ നഗരത്തെ വിറപ്പികുന്ന ഒരു സീരിയൽ കില്ലർ ലിസയെ തട്ടിക്കൊണ്ടുപോകുന്നു. പിന്നീട് അയാളുടെ കയ്യിൽ നിന്നും ജീവനോടെ രക്ഷപ്പെടുക എന്നത് മാത്രമാകുന്നു […]

Dying to Survive / ഡൈയിങ് ടു സർവൈവ് (2018)

November 3, 2020 by Vishnu

എം-സോണ്‍ റിലീസ് – 2208 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Muye Wen പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ കോമഡി, ഡ്രാമ 7.9/10 ഇന്ത്യൻ തൈലവും മറ്റു സാമഗ്രികളും വിൽക്കുന്ന കട നടത്തുകയാണ് ചെങ് യങ്. തീരെ ലാഭമില്ലാത്ത ആ ബിസിനസ് നടത്തുന്നതിനിടെ, ചൈനയിൽ നിരോധിച്ച അർബുദ രോഗത്തിന്റെ ഇന്ത്യൻ മരുന്നുകൾ അനധികൃതമായി കടത്തുവാൻ ഒരാൾ ആവശ്യപ്പെടുന്നു. അച്ഛന്റെ ശസ്ത്രക്രിയയ്ക്ക്‌ കാശില്ലാത്തതിനാൽ ചെങ് ആ ദൗത്യം ഏറ്റെടുക്കുന്നു. ഭീമൻ തുകയുള്ള യഥാർത്ഥ മരുന്നിന്റെ അതേ ഫലം തുച്ഛ […]

Dragon / ഡ്രാഗൺ (2011)

August 11, 2020 by Asha

എം-സോണ്‍ റിലീസ് – 1943 ഭാഷ മാൻഡരിൻ സംവിധാനം Peter Ho-Sun Chan പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 1917-ലെ ഒരു ചൈനീസ് ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഭാര്യയും രണ്ടു കുട്ടികളുമായി സാധാരണ ജീവിതം നയിക്കുന്ന ലിയു ജിങ്ക്സി ഒരു പേപ്പർ നിർമ്മാണശാലയിലാണ് ജോലിചെയ്യുന്നത്. ഒരു ദിവസം അവിടെ കവർച്ചയ്ക്കെത്തുന്ന രണ്ടുപേരുമായുള്ള ഏറ്റുമുട്ടലിൽ ലിയു ജിങ്ക്സിയുടെ പ്രഹരമേറ്റ് അവർ കൊല്ലപ്പെടുന്നു. കൊലപാതകം അന്വേഷിക്കാൻ എത്തുന്ന ഡിറ്റക്ടീവ് ബൈജിയു, കൊല്ലപ്പെട്ടവരിൽ ഒരാൾ പിടികിട്ടാപ്പുള്ളിയായ […]

Camp X-Ray / ക്യാംപ് എക്സ്-റേ (2014)

July 15, 2020 by Vishnu

എം-സോണ്‍ റിലീസ് – 1819 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Sattler പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ഡ്രാമ, വാർ 6.9/10 പ്രണയം, സൗഹൃദം, മാനുഷികത. അതിർവരമ്പുകൾ ഭേദിച്ച്‌ മനുഷ്യ മനസ്സുകളിലൂടെ സഞ്ചരിക്കുന്ന അദൃശ്യമായ ഒരു മായാജാലം. ആർക്കും ആരോടും നിബന്ധനകളില്ലാതെ മനസ്സിൽ രൂപപ്പെടുന്ന ഒന്ന്. മണ്ണിന് മരവും, മരത്തിനു കാറ്റും, കാറ്റിന് മഴയും, മഴയ്ക്കു മണ്ണുമായി പ്രകൃതിയിൽ ഓരോ അണുവും കെട്ടുപിണഞ്ഞു കിടക്കുന്നു. സ്നേഹത്തോടെ നോക്കിയാൽ ചുറ്റുമുള്ളതെല്ലാം സ്നേഹമാണ്. എന്തും ക്ഷമിക്കാവുന്നതാണ്. മനുഷ്യന് സഹജീവിയോട് തോന്നുന്ന […]

Ayla: The Daughter of War / ഐലാ: ദി ഡോട്ടർ ഓഫ് വാർ (2017)

May 12, 2020 by Vishnu

എം-സോണ്‍ റിലീസ് – 1601 ഭാഷ ടര്‍ക്കിഷ് സംവിധാനം Can Ulkay പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.5/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2017ൽ തിരശ്ശീലയിൽ എത്തിയ ടർക്കിഷ് സിനിമയാണ് അയ്ല. കൊറിയൻ യുദ്ധത്തിലെ വീര യോദ്ധാവ് സുലൈമാൻ ദിൽബിർലിഗിയുടെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമയാണ്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് അഞ്ചു വർഷത്തിനുശേഷം 1950ൽ ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആക്രമിക്കുന്നു. ദക്ഷിണകൊറിയക്ക് പിന്തുണയായി തുർക്കി 4500 സൈനികരെ അയക്കുന്നു. വാഹനങ്ങളുടെ […]

The Outlaws / ദി ഔട്ട്‍ലോസ് (2017)

December 18, 2019 by Lijo

എം-സോണ്‍ റിലീസ് – 1333 ഭാഷ കൊറിയൻ സംവിധാനം Kang Yoon-Sung പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ആക്ഷൻ ,ക്രൈം 7.1/10 2004ൽ സിയൂൾ പോലീസ് നടത്തിയ ചൈനീസ്-കൊറിയൻ ഗ്യാങ്സ്റ്റർ ഓപ്പറേഷനെ’ ആധാരമാക്കി ചിത്രീകരിച്ച സിനിമയാണിത്. പണത്തിനുവേണ്ടി നിഷ്കരുണം ഭീകരമായി കൊന്നുതള്ളിയ ചൈനീസ്-കൊറിയൻ വംശജരായ ഗുണ്ടകൾ നാട്ടിൽ ഭീതി പരത്തി. ഗുണ്ടാസംഘങ്ങളുടെ പരസ്പര കുടിപ്പകയിൽ ജനങ്ങൾ ദുരിതമനുഭവിച്ചു. നാട്ടിലെ ക്രമസമാധാനം വീണ്ടെടുക്കുന്നതിനായി പോലീസ് സീരിയസ് ക്രൈം യൂണിറ്റ് രൂപീകരിക്കുന്നു. ഒന്നര പതിറ്റാണ്ട് നീണ്ട ഗുണ്ടാവിളയാട്ടത്തെ ഒറ്റ രാത്രി […]

Ballon / ബലൂൺ (2018)

October 1, 2019 by Rahul

എം-സോണ്‍ റിലീസ് – 1250 MSONE GOLD RELEASE ഭാഷ ജർമൻ സംവിധാനം Michael Herbig പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ Info ECEB7BC63AC39FDC16557C5EA0888C45D817AD46 7.6/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി,1979 കാലഘട്ടത്തിൽ കോൾഡ് വാർ നടക്കുന്ന സമയത്ത് രണ്ട് ജർമ്മൻ കുടുംബങ്ങൾ നടത്തിയ അതിർത്തി ലംഘന ശ്രമമാണ് ബലൂൺ എന്ന ജർമൻ ത്രില്ലർ ചിത്രം ദൃശ്യവത്കരിക്കുന്നത്. തെക്കൻ ജർമ്മനിയെയും പടിഞ്ഞാറൻ ജർമ്മനിയെയും വേർതിരിക്കുന്ന മതിൽ പക്ഷേ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് കുറുകെയായിരുന്നു കെട്ടിപ്പൊക്കിയത്. പലരുടെയും […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]