Jailbreak
ജയിൽബ്രേക്ക് (2017)

എംസോൺ റിലീസ് – 1326

ഭാഷ: ഖ്മേർ
സംവിധാനം: Jimmy Henderson
പരിഭാഷ: ശിവരാജ്
ജോണർ: ആക്ഷൻ, കോമഡി

2017 – ൽ കംബോഡിയയിൽ റിലീസായ Martial-Art മൂവിയാണ് Jailbreak. പേര് സൂചിപ്പിക്കുന്നതുപോലെയാണ് ഇതിന്റെ കഥയും. “പ്രി-ക്ലാ” എന്ന ജയിലിലേക്ക് ഒരു കുറ്റവാളിയുമായി നാല് പൊലീസുകാർ വരികയും, അവർ അവിടെ നിന്ന് പുറത്തിറങ്ങുന്നതിനു മുൻപ് ആ ജയിലിലുള്ള മറ്റ് തടവുകാർ രക്ഷപ്പെടുകയും ചെയ്യുന്നു. ആ ജയിലിലുള്ള ഒരു പോലീസുകാരനും കൂടി അവരോടൊപ്പം ചേരുന്നു. പിന്നീട് അങ്ങോട്ടൊരു മേളമാണ്. പത്തിരുന്നൂറ്‌ കുറ്റവാളികളും ഇവർ അഞ്ച് പേരും. ഇന്തോനേഷ്യയ്ക്ക് “റെയ്ഡ്” ഉണ്ടെങ്കിൽ, കംബോഡിയയ്ക്ക് “ജയിൽബ്രേക്ക്” ഉണ്ടെന്ന് പറയാം. പക്ഷേ റെയ്ഡിന്റെ അത്രേം ബ്രൂട്ടൽ അല്ല.

കംബോഡിയയിലെ പ്രൊഫഷണൽ ഫൈറ്ററായ ‘Tharoth Sam’ ആണ് ഇതിലെ ഫീമെയിൽ റോൾ കൈകാര്യം ചെയ്‌തിരിക്കുന്നത്. മെയിൻ കാസ്റ്റ് ആയ Jean-Paul Ly ഉം Dara Our ഉം കൂടി ചേർന്നാണ് Fight-Choreography ചെയ്തിരിക്കുന്നത്. Fantasia International Film Festival ഇൽ Action-Choreography ക്കുള്ള സ്‌പെഷ്യൽ പ്രൈസും ‘Most Innovative Feature Film’ നുള്ള Bronze Award ഉം നേടിയിട്ടുണ്ട്‌ ഈ ചിത്രം. Martial-Art പ്രേമികൾക്കൊരു വിരുന്നാണ് ഈ ചിത്രം.