Hisss
ഹിസ്സ് (2010)

എംസോൺ റിലീസ് – 1325

ഭാഷ: ഹിന്ദി
സംവിധാനം: Jennifer Lynch
പരിഭാഷ: അർജുൻ അനിൽകുമാർ
ജോണർ: കോമഡി, ഡ്രാമ, ഹൊറർ
IMDb

2.9/10

Movie

N/A

ലോകപ്രശസ്ത ഹോളിവുഡ് സംവിധായിക ജെന്നിഫർ ലിഞ്ച് ആദ്യമായി സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രമാണ് ഹിസ്സ്. ഒരേ സമയം ഇന്ത്യയിലും അമേരിക്കയിലും റിലീസ് ചെയ്ത ചിത്രം വ്യത്യസ്തമായ അവതരണ മികവിൽ ശ്രദ്ധ നേടിയിരുന്നു. പുരാണകാലത്തു നിലന്നിരുന്ന നാഗദേവത സങ്കല്പങ്ങളെ മുൻനിർത്തിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മല്ലിക ഷെറാവത്തിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാൽ ചിത്രം സമ്പന്നമായിരുന്നു. ഇർഫാൻ ഖാന് ഹിസ്സ് മൂവിയിലെ അഭിനയത്തിന് ശേഷം നിരവധി ഹോളിവുഡ് സിനിമകളിൽ അവസരം തേടിയെത്തി. ഒരു ഹോളിവുഡ് സിനിമയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ നായിക മുഴുനീള കഥാപാത്രം അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിന് സ്വന്തം.