എം-സോണ്‍ റിലീസ് – 1634
ഭാഷ | ഹിന്ദി |
സംവിധാനം | Farah Khan |
പരിഭാഷ | ശ്രീഹരി പ്രദീപ് |
ജോണർ | ആക്ഷൻ, കോമഡി, ഡ്രാമ |
2004-ൽ ഫറാ ഖാൻ ആദ്യമായി ചലച്ചിത്ര സംവിധാനം നിർവഹിച്ച ചിത്രമാണ് മേ ഹൂ നാ. ഇന്ത്യയുടെയും പാകിസ്താന്റെയും സായുധ തടവുകാരെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും അടയാളമായി മോചിപ്പിക്കാൻ തീരുമാനിക്കുന്നു. പ്രോജക്ട് മിലപ് എന്ന ഈ പദ്ധതി ഉറപ്പാക്കാൻ നിയോഗിക്കപെട്ട ഇന്ത്യൻ ആർമി മേജർ രാം പ്രസാദ് ശർമ്മയുടെ കഥയാണ് ഈ സിനിമ പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ റാമിന് അണ്ടർ കവറായി കോളേജിൽ പഠിക്കാൻ പോകേണ്ടിവരുന്നു. അവിടെ തന്റെ ലക്ഷ്യം പൂർത്തിയാക്കാനും കൂടെ കുടുംബത്തെ കൂട്ടിയോജിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രത്തിൽ. ഇന്ത്യ-പാകിസ്താൻ സംഘർഷം ഒരു നിഷ്പക്ഷ കാഴ്ചപ്പാടിൽ ചർച്ചചെയ്യുന്നതിൽ ഏറ്റവും വിജയകരമായ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് മേ ഹൂ നാ. ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രമായ ഈ ചിത്രം അന്ന് വൻ വിജയവുമായി തീർന്നു.