The Way Back
ദി വേ ബാക്ക് (2020)

എംസോൺ റിലീസ് – 1648

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Gavin O'Connor
പരിഭാഷ: ആശിഷ് വി.കെ
ജോണർ: ഡ്രാമ, സ്പോർട്ട്
Download

2650 Downloads

IMDb

6.7/10

കോളേജ് ബാസ്ക്കറ്റ്ബോൾ ടീമിലെ സൂപ്പർസ്റ്റർ ആയിരുനു ജാക്ക് കണ്ണിംഗ് ഹാം , അജ്ഞാതമായ കാരണങ്ങളാൽ പെട്ടന്ന് കളിയിൽ നിന്നും അകന്ന ജാക്ക് ഇപ്പോൾ മദ്യത്തിന് അടിമയായി ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നു ഇല്ലാതെ ജീവിക്കുന്നു. അവിചാരിതമായി തന്റെ പഴയ കോളേജിലെ ബാസ്കറ്റ് ബോൾ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ജാക്കിൽ വന്ന് ചേരുന്നു. ജാക്ക് അതിൽ വിജയം കാണുമോ , സ്വന്തം ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവ ആണ് The Way Back എന്ന ചലചിത്രത്തിന്റെ ഇതിവൃത്തം

ഒരു സ്പോർട്ടസ് ഡ്രാമ എന്ന തലത്തിൽ നിന്ന് കൊണ്ട് ജാക്ക് കണ്ണിംഗ് ഹാം എന്ന മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളിലേക്ക് സിനിമ കാണികളെ കൂട്ടിക്കൊണ്ട് പോകുന്നു.

ജാക്ക് കണ്ണിംഗ്ഹം ആയി പ്രശസ്ത താരം ബെൻ അഫ്ലെക്ക് മികച്ച പ്രകടനം ആണ് കാഴ്ച വച്ചിരിക്കുന്നത്