എം-സോണ്‍ റിലീസ് – 1651
ഭാഷ | ഇംഗ്ലീഷ്, സ്പാനിഷ് |
സംവിധാനം | Duncan McMath |
പരിഭാഷ | സാബി |
ജോണർ | ഡോക്യുമെന്ററി, സ്പോര്‍ട് |
ലോകമെമ്പാടും ഉള്ള കാല്പന്തു പ്രേമികളാൽ ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച കൂട്ടം എന്ന വിശേഷണം നേടിയെടുത്ത ടീമാണ് പെപ് ഗ്വാർഡിയോള യുടെ ബാഴ്സ.
ആ 2008-12 കാലത്തെ മാസ്മരിക ബാഴ്സയുടെ കഥ പറയുന്ന ഡോക്യൂമെന്ററി ‘Take the Ball Pass the Ball’ നിർമിച്ചിരിക്കുന്നത് അറിയപ്പെട്ട സ്പാനിഷ് ഫുട്‌ബോൾ ജേർണലിസ്റ്റ് ഗ്രഹാം ഹണ്ടറിന്റെ , Barca- The Making of Greatest Team in the World, എന്ന പ്രശസ്ത ഗ്രന്ഥത്തെ ആധാരമാക്കിയാണ്.
Zoom സ്പോർട്സ് ന്റെ ബാനറിൽ ,ഡങ്കൻ മാക് മാത് സംവിധാനം ചെയ്ത ഡോക്യൂമെന്ററിയിൽ ,പെപ്പിന്റെ ബാഴ്സയിലെ ഏകദേശം എല്ലാ താരങ്ങളും, മുഖ്യ സ്റ്റാഫുകളും അണിനിരക്കുന്നു . കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് , യുവന്റസ് കോച്ചുമാരും ,കളിക്കാരും , സജീവമായി കടന്നു വരുന്നു.
2008 ണ് മുമ്പുള്ള ബാഴ്സയിലേക്ക് ഇടക്ക് കണ്ണോടിക്കുന്ന ചിത്രം , ബാഴ്സയുടെ എക്കാലത്തെയും മഹത് വ്യക്തിത്വം യോഹാൻ ക്രൈഫിനെ പ്രത്യേകം എടുത്തു കാട്ടുന്നു. 2008 ൽ കോച്ചായെത്തിയ പെപ് ഗ്വാർഡിയോള യുടെ കീഴിൽ 4 വർഷം ലോക ഫുട്‌ബോൾ അടക്കി ഭരിച്ച ബാഴ്സയുടെ കഥകളിലേക്ക് നായകൻ, വില്ലൻ റോളുകളിൽ മൗറീഞ്ഞോ – ഗ്വാർഡിയോള ശത്രുതയും കടന്നു വരുന്നതോടെ ചിത്രം കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നു.
ഹണ്ടറിന്റെ ബുക്കിലെന്ന പോലെ വിഖ്യാത ബാഴ്സയുടെ ഓരോ ഘട്ടങ്ങൾ പറഞ്ഞു പോകുന്ന ഡോക്യൂമെന്ററി മെസ്സിയുടെ വളർച്ചയും , ക്രൈഫ് സംഭാവന ചെയ്ത ,ബാഴ്സയുടെ തനത് ഫിലോസഫി യുടെ ഭാവിയും ,അടുത്തടുത്ത ഭാഗങ്ങളിൽ ചിത്രീകരിക്കുന്നു. ഫൈനൽ വിജയങ്ങളുടെ സന്തോഷവും ,അബിദാലിന്റെ സന്തോഷ കണ്ണീരും ,പെപ് ന്റെ പടിയിറങ്ങലും എല്ലാമായി ,ഒരു ഇമോഷണൽ ചെപ്പ് തന്നെ ഈ ഡോക്യൂമെന്ററി നിങ്ങൾക്ക് സമ്മാനിക്കും എന്നുറപ്പാണ്.
ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ,അതിന്റെ മ്യൂസിക് നിർവഹിച്ചിരിക്കുന്നത് ,ഡോക്യൂമെന്ററി യിലുടനീളം പ്രത്യക്ഷപ്പെടുന്ന ,pep ന്റെ ബാഴ്സയിലെ അംഗവും , പിന്നീട് സംഗീത ലോകത്തേക്ക് സഞ്ചരിക്കുകയും ചെയ്ത മാനുവൽ പിന്റോ ആണെന്നത്. വളരെ മികച്ച പ്രശംസ നേടിയ സംഗീത സംവിധാനം ഡോകുമെന്ററി യെ കൂടുതൽ ആകർഷകമാക്കുന്നു.