എം-സോണ്‍ റിലീസ് – 1661
ഭാഷ | അറബിക് |
സംവിധാനം | Alaa Eddine Aljem |
പരിഭാഷ | ശ്രീധർ |
ജോണർ | കോമഡി, ക്രൈം |
എവിടെ നിന്നോ മോഷ്ടിച്ച പണം നിറച്ച സഞ്ചി വിജനമായ മരുഭൂമിക്ക് നടുവിൽ ഒരു കുന്നിൻ മുകളിൽ കുഴിച്ചിടുന്നു. വേറാരും കുഴിച്ചെടുക്കാതിരിക്കാൻ കല്ലുകൾ കൂട്ടി വെച്ച് ഒരു കുഴിമാടം ആണെന്ന് തോന്നിപ്പിക്കുന്നു. അധികം വൈകാതെ പോലീസിന്റെ പിടിയിൽ ആകുന്ന കള്ളൻ ജയിലിൽ നിന്ന് മോചിതനായി കാശെടുക്കാൻ തിരിച്ച് അതേ സ്ഥലത്ത് വരുന്നു. തിരിച്ചെത്തിയ കള്ളൻ കാണുന്നത് ഏതോ വിശുദ്ധ ഔലിയയുടെ കുഴിമാടമാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ പ്രാർത്ഥനകേന്ദ്രമായി മാറ്റിയ ഒരു ഖബറാണ്, കൂടെ അതിന് ചുറ്റും വളർന്നു വന്ന ഒരുഗ്രാമവും. കള്ളൻ താൻ കുഴിച്ചിട്ട കാശ് തിരിച്ചെടുക്കാൻ ശ്രമിക്കുന്നതും ആ ഗ്രാമവാസികളുടെ വിശ്വാസവും ജീവിതരീതികളും അതിന് എങ്ങനെയെല്ലാം തടസ്സമാകുന്നു എന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അന്ധവിശ്വാസങ്ങളും ആചാരങ്ങളും എത്രമാത്രം ആളുകളുടെ ജീവിതരീതിയെ സ്വാധീനിക്കുന്നുണ്ട് എന്നതിന്റെ കാഴ്ചയാണ് ചിത്രത്തിലൂടെ കാണിച്ചുതരുന്നത്.യുവ മൊറോക്കൻ സംവിധായകൻ Alaa Eddine Aljem ന്റെ ആദ്യ ചിത്രം ആയ Le Miracle du Saint Inconnue (അജ്ഞാത ഔലിയ/വിശുദ്ധന്റെ ദിവ്യാത്ഭുതം) പതിഞ്ഞ താളത്തിൽ പോകുന്ന absurdist comedy വിഭാഗത്തിൽ പെടുത്താവുന്ന സിനിമയാണ്.