എം-സോണ്‍ റിലീസ് – 1673
ഭാഷ | ടർക്കിഷ് |
സംവിധാനം | Çagan Irmak |
പരിഭാഷ | ഷഹൻഷാ സി |
ജോണർ | ഡ്രാമ, ഫാമിലി |
S2005 ൽ പുറത്തിറങ്ങിയ ഒരു തുര്‍ക്കി (Turkish) സിനിമ ആണ് My Father and My Son. പേരുപോലെ തന്നെ മകന്‍, അച്ഛന്‍, കൊച്ചു മകന്‍ തുടങ്ങി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു സിനിമ, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന ഇടതു ചിന്താഗതിക്കാരനായ സാദിക്ക് എന്ന വ്യക്തിയുടെ ജീവിതം, ആറു വയസുള്ള അയാളുടെ മകന്‍ ഡെനിസ്, പരുക്കന്‍ സ്വഭാവമുള്ള അച്ഛന്‍, അവരുടെ ജീവിതം, കുടുംബ ബന്ധങ്ങള്‍, ആശയ ഭിന്നതകള്‍, സംഘര്‍ഷങ്ങള്‍ ഇവയെല്ലാം ആണ് സിനിമയിലൂടെ സംവിധായകന്‍ പറയുന്നത്. ഒപ്പം മനുഷ്യബന്ധങ്ങളുടെ തീക്ഷണത വിളിച്ചോതുകയും ഒപ്പം ചിന്തഗതികളിലെ വ്യക്ത്യാധിഷ്ഠിത വൈരുദ്ധ്യങ്ങൾ ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നും വരച്ചു കാട്ടുന്നുന്നുമുണ്ട് ചിത്രം. 2005 നവംബർ 18 ന് രാജ്യവ്യാപകമായി റിലീസ് ചെയ്ത ഈ ചിത്രം ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ടർക്കിഷ് ചിത്രങ്ങളിലൊന്നായി മാറി.