എം-സോണ്‍ റിലീസ് – 1679
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | William Parker |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ഡ്രാമ, വെസ്റ്റേൺ |
കാലിഫോർണിയയിലെ കൊളോമയിലെ സട്ടേർസ് മില്ലിൽ ജെയിസ് ഡബ്ല്യൂ. മാർഷൽ 1848 ജനുവരി 24 ന് സ്വർണ്ണ ശേഖരം കണ്ടുപിടിച്ചതോടെയാണ് “കാലിഫോർണിയ ഗോൾഡ് റഷ്”എന്ന പ്രതിഭാസം (1848 – 1855) ആരംഭിച്ചത്. സ്വർണ്ണം കണ്ടുപിടിച്ച വാർത്ത കാട്ടുതീ പോലെ പടരുകയും അമേരിക്കൻ ഐക്യനാടുകളുടെ മറ്റു പ്രദേശങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുപോലും ഏകദേശം 300,000 ത്തിലധികം ആളുകൾ ഈ പ്രദേശത്തേയ്ക്കു തള്ളിക്കയറുന്നതിനു പ്രചോദനമാകുകയും ചെയ്തു.
ഇത്തരത്തിൽ ഭാഗ്യം തേടി ഭർത്താവിന്റെ കൂടെ പോവുകയാണ് മിലി എന്ന ഗ്രാമീണ പെൺകൊടി. വഴിയിൽ വെച്ച് റെഡ് ഇന്ത്യക്കാരുടെ ആക്രമണത്തിൽ അവളുടെ ഭർത്താവ് കൊല്ലപ്പെടുന്നു. സദാ മഞ്ഞു പൊഴിയുന്ന കാട്ടിനുള്ളിൽ വഴിയറിയാതെ ഒറ്റപ്പെട്ടു പോയ അവളുടെ അതിജീവനത്തിന്റെ കഥയാണിത്. അതിജീവനം അവളെ സംബന്ധിച്ച് ഒരു പരീക്ഷണം കൂടിയായിരുന്നു. വിശ്വാസത്തിന്റെ പരീക്ഷണം.