എം-സോണ്‍ റിലീസ് – 1682
ഭാഷ | കൊറിയൻ |
സംവിധാനം | Dong-hyuk Hwang |
പരിഭാഷ | ജിതിൻ.വി & അൻസിൽ ആർ |
ജോണർ | ഡ്രാമ |
മുജിനിലെ ബധിരരായ കുട്ടികളെ പഠിപ്പിക്കുന്നതിനായി സിയോളിൽ നിന്ന് വന്ന കാങ്-ഇൻ ഹോ(gong yoo) എന്ന അധ്യാപകനിലൂടെയാണ് ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്.എന്നാൽ അവിടെ എത്തിയ അദ്ദേഹത്തിന് കുട്ടികളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേട് തോന്നുന്നു. അതിന്റെ കാരണം അന്വേഷിച്ചിറങ്ങിയ കാങ് ഇൻ-ഹോ യെ കാത്തിരുന്നത് വളരെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
2000ൽ സൗത്ത് കൊറിയയിൽ അരങ്ങേറിയ ഒരു യഥാർത്ഥ സംഭവത്തെ അസ്പദമാക്കി നിർമ്മിച്ചതാണ് ഈ ചിത്രം.ഈ സിനിമയുടെ റിലീസിന് ശേഷം അവിടെ ഒരു ഭൂകമ്പം തന്നെയുണ്ടായി എന്ന് വേണമെങ്കിൽ പറയാം.അത്രയും വിവാദമായി മാറിയ ചിത്രമാണിത്.അതിന്റെ കാരമെന്താണ് എന്നുള്ളത് ചിത്രം കണ്ടുകഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.