എം-സോണ്‍ റിലീസ് – 138
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Marsh |
പരിഭാഷ | ആര്. മുരളീധരന് |
ജോണർ | ബയോഗ്രഫി, ഡ്രാമ, റൊമാൻസ് |
ഐന്സ്റ്റീന് ശേഷം ലോകം ദര്‍ശിച്ച മഹാ പ്രതിഭയായ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സംഭവ ബഹുലമായ ജീവിതമാണ് ദി തിയറി ഓഫ് എവരിതിംഗ്. ജീവിതം എത്ര കെട്ടതാണെങ്കിലും ഓരോരുത്തര്‍ക്കും പ്രവര്‍ത്തിക്കാനും വിജയം വരിക്കാനും സാധിക്കുമെന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം കാട്ടിത്തരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ഭിഷഗ്വരന്മാർ രണ്ടു വര്‍ഷം മാത്രം ആയുസ്സ് വിധിച്ച ഹോക്കിംഗ് വിധിയോടു പോരടിച്ചാണ് കാലത്തെ സംബന്ധിച്ച തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. തീര്‍ത്തും തളര്‍ന്നു പോയ തന്റെ ശരീരത്തിന്റെ പരിമിതികളെ ബുദ്ധിയുടെ സജീവതയും മനുഷ്യ പ്രയത്നത്തിന്റെ ഉത്സുകതയും കൊണ്ട് അദ്ദേഹം മറികടക്കുന്നു. ജീവിതം കൈവിട്ടുപോയ നിമിഷത്തില്‍ അത് സ്നേഹം കൊണ്ട് തിരിച്ചു പിടിക്കുന്ന ഹോക്കിങ്ങിന്റെ മുന്‍ഭാര്യ ജയിന് ഹോക്കിങ്ങിന്റെ വിഖ്യാതമായ ഓര്‍മ്മ കുറിപ്പ് “Travelling to infinity: My life with Stephen” ആണ് ആ സിനിമക്ക് ആധാരം. ഹോക്കിങ്ങ് ആയി വേഷമിട്ട എഡ്ഡി റെഡ് മെയിന്‍ ഏറ്റവും നല്ല നടനുള്ള അക്കാഡമി അവാര്‍ഡ് ലഭിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള ഫെസ്റ്റിവലുകളില്‍ ഒട്ടനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.