എം-സോണ്‍ റിലീസ് – 140
ഭാഷ | ഹിന്ദി |
സംവിധാനം | Ritesh Batra |
പരിഭാഷ | അബി ജോസ് |
ജോണർ | ഡ്രാമ, റൊമാൻസ് |
മുംബൈ നഗരത്തിന്റെ വിശപ്പകറ്റുന്നവരാണ് ഡബ്ബാ വാലകള്. ഇവര്‍ക്ക് പിഴവുകള്‍ പറ്റുന്നത് അപൂര്‍വമായി മാത്രം. അത്തരം ഒരു പിഴവുകളില്‍ നിന്നാണ് സിനിമ പുരോഗമിക്കുന്നത്. ഈ പിഴവുകളൊന്നില്‍ പിറന്ന പ്രണയമാണ് ലഞ്ച് ബോക്‌സിനകത്തെ പ്രമേയം. പൊടി പിടിച്ച ഒരു സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയുന്ന ഒരു മദ്ധ്യവയ്സ്കനെ നായകന്‍ ഇര്‍ഫാന്‍ ഖാന് [സാജന്‍ ഫെര്‍ണാണ്ടസ്] അതി സമർത്ഥമായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. മാറിയെത്തിയ ഒരു ലഞ്ച് ബോക്സ്, സാജന്‍ ഫെര്‍ണാണ്ടസിന്റെ ജിവിതത്തിലെ ഓര്‍മ്മകളും സന്തോഷങ്ങളും തിരികെയെത്തിക്കുന്നു. ഇല എന്ന വിട്ടമ്മ ഭര്‍ത്താവിനയച്ച ലഞ്ച് ബോക്സാണ് മാറി കിട്ടുന്നത്. ഈ ലഞ്ച്ബോക്സിലൂടെ സാജനും ഇലയും കൈമാറുന്ന കുറിപ്പുകളാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇലയുടെ വേഷം നിമ്രത് അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഡബ്ബാ വാലകളുടെ യാത്രയും ഭക്ഷണവിതരണ ശൃംഖലയും അതിമനോഹരമായി സംവിധായകനും തിരക്കഥാകൃത്തുമായ റിതേഷ് ബത്ര ഈ സിനിമയില്‍ കാണിച്ചിരിക്കന്നു. ഇന്ത്യന്‍ സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന സിനിമകളിലൊന്നാണിത്.