എം-സോണ്‍ റിലീസ് – 1688
ഭാഷ | ഹിന്ദി |
സംവിധാനം | Devanshu Kumar (co-director), Satyanshu Singh (co-director) |
പരിഭാഷ | നെവിൻ ജോസ് |
ജോണർ | ഡ്രാമ |
സദ്ദാമിന്റെ വീഴ്ചയുടെ സമയത്ത് കുടുംബത്തോടൊപ്പം ഇറാഖിൽ കുടുങ്ങിയ ചിണ്ടു എന്ന 6 വയസ്സുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. അത് 2004 ഏപ്രിലാണ് കഥ നടക്കുന്നത്.
യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന ഇപ്പോൾ ഒരു വർഷമായി ഇറാഖിലുണ്ട്. എല്ലാ ഇന്ത്യക്കാരെയും നാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ട് എന്നാണ് ഇന്ത്യൻ സർക്കാർ പറയുന്നത്.
അനധികൃതമായി ഇറാഖിലേക്ക് കുടിയേറിയവരുണ്ട്, അവർ തിരിച്ചുപോകാനുള്ള വഴി ഇപ്പോഴും തേടി കാത്തിരിക്കുകയാണ്.
ഈ കഥയിൽ ഒരു ദിവസം, അത്തരമൊരു കുടുംബം അവരുടെ ഇളയ അംഗമായ ചിണ്ടുവിന്റെ ആറാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുന്നു. അവരുടെ സ്നേഹവാനായ ഇറാഖി ഭൂവുടമ അവർക്ക് ഒരു സഹായം നൽകുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് കഥയുടെ വഴിമാറ്റുന്നത്.
കുടുംബത്തോടൊപ്പം കാണാൻ കഴിയുന്ന ഒരു കൊച്ചു
ചിത്രമാണ് “ചിൻടു കാ ബർത്ത്ഡേ.”