Guardians of the Galaxy
ഗാർഡിയൻസ് ഓഫ് ദി ഗ്യാലക്സി (2014)

എംസോൺ റിലീസ് – 175

2014 ല്‍ മാര്‍വല്‍ കോമിക്സ് പുറത്തിറക്കിയ ഒരു സൂപ്പര്‍ഹീറോ ആക്ഷന്‍ സിനിമയാണ് ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്സി . ജെയിംസ്‌ ഗണ്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയില്‍ ഹോളിവൂഡ്‌ താരങ്ങളായ ക്രിസ് പ്രാറ്റ്(പീറ്റര്‍ ക്വില്‍), സോയി സല്‍ദാന(ഗമോറ) എന്നിവര്‍ അഭിനയിക്കുകയും ബ്രാഡ് ലീ കൂപര്‍(റോക്കെറ്റ്‌), വിന്‍ ഡീസല്‍(ഗ്രൂട്ട്) എന്നിവര്‍ ശബ്ദം നല്‍കുകയും ചെയ്തിരിക്കുന്നു. ഇവരെ കൂടാതെ ഡേവ് ബാറ്റിസ്റ്റ (ദ്രാക്സ്) യും അഭിനയിച്ചിട്ടുണ്ട്. ഗാലക്സിയില്‍ ജീവിക്കുന്ന ഒരുകൂട്ടം കുറ്റവാളികള്‍ ഭീകരനായ ഒരു യോദ്ധാവിന്‍റെ പിടിയില്‍നിന്നും പ്രപഞ്ചത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.