എം-സോണ്‍ റിലീസ് – 1320
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | M. Night Shyamalan |
പരിഭാഷ | സൂരജ് എസ് ചിറക്കര |
ജോണർ | ഹൊറർ, ത്രില്ലർ |
Info | 4E3B70474D7799070A6BE6775681BC2A0475EB3C |
സൈക്കോളജിസ്റ്റ് ആയ ഡോ: കാരെൻ ഫ്ലെച്ചർ multiple personality, split personality, dissociative identity disorder എന്നൊക്കെ അറിയപ്പെടുന്ന അസുഖമുള്ള രോഗികളെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കുന്നവരാണ്. അതോടൊപ്പം അവരുടെ അസാധാരണ കഴിവുകളെ ലോകത്തിനു മുന്നിൽ എത്തിക്കാനും പരിശ്രമിക്കുന്നുണ്ട്. അവരുടെ ഒരു പേഷ്യന്റായ കെവിൻ എന്ന ആളിൽ 23 വ്യക്തിത്വങ്ങൾ ഉണ്ട്. അവയിൽ ചില വ്യക്തിത്വങ്ങൾ ചേർന്ന് 24ആമത് ഒരു ദുരൂഹ വ്യക്തിത്വത്തെ രൂപം കൊടുക്കുവാൻ രഹസ്യമായി ചെയ്യുന്ന കുറ്റകൃത്യങ്ങളും അതിനെതിരെ മറ്റു വ്യക്തിത്വങ്ങളും ഡോ: കാരെനും ചേർന്ന് നടത്തുന്ന ചെറുത്തുനിൽപ്പുകളും അതിന്റെ അനന്തര ഫലങ്ങളും ആണ് ഈ ചിത്രത്തിന്റെ കഥ. കെവിൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജെയിംസ് മക്കാവോയ്യുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
സ്ഥിരം സൂപ്പർ ഹീറോ കഥകളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും ഒരു സൂപ്പർ വില്ലൻ സിനിമയാണ് മനോജ് നൈറ്റ് ശ്യാമളൻ കഥയെഴുതി സംവിധാനം ചെയ്ത സ്പ്ലിറ്റ്. 2000ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അൺബ്രേക്കബിൾ എന്ന ചിത്രത്തിലെ നായകനെ ഈ സിനിമയുടെ അവസാനം പ്രേക്ഷകർക്കു മുന്നിൽ എത്തിച്ച് സംവിധായകൻ തന്റെ അൺബ്രേക്കബിൾ trilogy എന്ന ഫിലിം സീരീസ് വെളിപ്പെടുത്തുന്നുണ്ട്.