The Third Man
ദി തേർഡ് മാൻ (1949)

എംസോൺ റിലീസ് – 1700

IMDb

8.1/10

Movie

N/A

1949ൽ ഇറങ്ങിയ ബ്രിട്ടീഷ് ത്രില്ലർ ചിത്രമാണ് ദി തേർഡ് മാൻ.
ഹോളി മാർട്ടിൻസ് എന്ന എഴുത്തുകാരൻ, തന്റെ സുഹൃത്തായ ഹാരി ലൈമിന്റെ ക്ഷണം സ്വീകരിച്ച് വിയന്നയിൽ എത്തുമ്പോൾ അറിയുന്നത് അയാളുടെ മരണവാർത്തയാണ്.
അതിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടി ഹോളി മാർട്ടിൻസ് സ്വയം അന്വേഷണം തുടങ്ങുന്നു. തുടർന്ന് അയാൾ കണ്ടുമുട്ടുന്ന ആളുകളും സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ഒരുപാട് ചോദ്യങ്ങൾ ബാക്കി വെച്ചാണ് സിനിമ അവസാനിക്കുന്നത്.
ലോകത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന  ഈ ചിത്രത്തിലെ വിഷ്വലുകളും ഫ്രെയിമുകളും എടുത്തുപറയേണ്ടതാണ്.