എം-സോണ്‍ റിലീസ് – 1704
ക്ലാസ്സിക് ജൂൺ 2020 – 04
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | അഡ്വെഞ്ചർ, ത്രില്ലർ |
വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായി 1975 യിൽ പുറത്തിറങ്ങി ലോക ശ്രദ്ധ നേടിയ അമേരിക്കൻ ത്രില്ലർ ചിത്രമാണ് ജോസ്. തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ ലോകത്തെ മികച്ച സംവിധായകരുടെ നിരയിലേക്ക് സ്റ്റീവൻ സ്പിൽബർഗ്ഗ് ഉയർന്നു എന്നത് തന്നെ ഈ ചിത്രത്തിന്റെ മികവ് മനസ്സിലാക്കി തരുന്നു. അന്നേ വരെ ലോക സിനിമ കാണാത്ത രീതിയിൽ ആയിരുന്നു അദ്ദേഹം ഈ ചിത്രം കൈകാര്യം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചത്.
പീറ്റർ ബെൻചിലിയുടെ ഇതേ പേരിലുള്ള നോവലാണ് സിനിമയാക്കി മാറ്റിയത്.
അമിറ്റി എന്ന ബീച്ചിൽ എത്തിപ്പെടുന്ന നരഭോജിയായ ഒരു കൂറ്റൻ സ്രാവ് ബീച്ചിൽ ഇറങ്ങുന്ന വിനോദ സഞ്ചാരികളുടെ ജീവൻ കവരുകയും തുടർന്ന് പോലീസ് മേധാവി ബ്രോഡിയും, മറൈൻ ബയോളജിസ്റ്റ് മാറ്റ് ഹൂപ്പറും, സ്രാവ് വേട്ടക്കാരൻ ക്വിന്റും ചേർന്ന് നരഭോജി സ്രാവിനെ വേട്ടയാടാൻ പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. അസാധ്യ അവതരണം കൊണ്ട് എന്നും നിലനിൽക്കുന്ന ഒരു സ്റ്റീഫൻ സ്പീൽബർഗ് ചിത്രം.