എംസോൺ റിലീസ് – 1385 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ക്രൈം. ത്രില്ലർ 7.0/10 പാരീസിലെ രാത്രികളിൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് കമ്മീഷണർ എഡ്വാർഡ് കോൾമാന്റെ കഥയാണ് എ കോപ് (A Cop AKA Un flic) കൊള്ളയും ട്രെയിനിൽ നിന്നുള്ള ലഹരിമരുന്ന് മോഷണവും ഉൾപ്പെടുന്ന കേസുകൾ അന്വേഷിക്കവേ, ഒരു നൈറ്റ്ക്ലബ് ഉടമയായ സുഹൃത്ത് സൈമണുമായി എഡ്വാർഡിന് ചില പ്രശ്നങ്ങളുണ്ടാവുന്നു. സൗഹൃദവും കടമയും തമ്മിലുള്ള വേർതിരിവ്, […]
We Live in Time / വി ലിവ് ഇൻ ടൈം (2024)
എംസോൺ റിലീസ് – 3447 ഭാഷ ഇംഗ്ലീഷ് സംവിധാനം John Crowley പരിഭാഷ വിഷ്ണു പ്രസാദ് & എല്വിന് ജോണ് പോള് ജോണർ ഡ്രാമ, ഫീൽ ഗുഡ്, റൊമാൻസ് 7.0/10 ആൻഡ്രൂ ഗാർഫീൽഡും, ഫ്ളോറൻസ് പ്യൂവും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചു 2024-ൽ പുറത്തിറങ്ങിയ ഒരു റൊമാൻസ് കോമഡി ഡ്രാമ ചലച്ചിത്രമാണ് “വി ലിവ് ഇൻ ടൈം“. അനുഭവിക്കുന്ന ഓരോ നിമിഷവും സ്നേഹപൂർവ്വം ലാളിക്കേണ്ട ഒരു വരമാണ് പ്രണയം. സാധാരണമെന്ന് തോന്നുന്ന കാര്യങ്ങളിലെ അസാധാരണത്വം കണ്ടെത്തുന്ന ഒരു പ്രക്രിയ. […]
Face/Off / ഫേസ്/ഓഫ് (1997)
എംസോൺ റിലീസ് – 3443 ഭാഷ ഇംഗ്ലീഷ് സംവിധാനം John Woo പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, സയൻസ് ഫിക്ഷൻ 7.3/10 സസ്പെൻസും ആക്ഷനും കലർന്ന ഒരു അമേരിക്കൻ ത്രില്ലർ ചിത്രമാണ് ഫേസ്/ഓഫ്. ഒരു ഫെഡറൽ എജന്റ് തന്റെ ശത്രുവായ ഒരു ഭീകരവാദിയുടെ മുഖം ശസ്ത്രക്രിയയിലൂടെ സ്വന്തമാക്കേണ്ടി വരുന്നു. ആ മുഖം മാറ്റിവെപ്പ് ഇരുവരുടെയും ജീവിതത്തെ തലകീഴ്മറിച്ചു.തന്റെ ശത്രുവിന്റെ രൂപത്തിൽ പ്രശ്ങ്ങളെ നേരിടേണ്ടി വരുന്ന ഏജന്റ് തന്റെ യഥാർത്ഥ സ്വത്വം തിരിച്ചുപിടിക്കാനും, കുടുംബത്തെ രക്ഷിക്കാനുമുള്ള […]
28 Days Later / 28 ഡേയ്സ് ലേറ്റർ (2002)
എംസോൺ റിലീസ് – 3435 ഭാഷ ഇംഗ്ലീഷ് സംവിധാനം Danny Boyle പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.5/10 ലണ്ടനിലെ ഒരു ലാബിൽ നിന്ന് ‘റേജ്’ എന്ന വൈറസ് പുറത്തുവരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഈ വൈറസ് മനുഷ്യരെ അതിക്രൂരരായ, രക്തദാഹികളായ ജീവികളാക്കി മാറ്റുന്നു. ജിം എന്ന സൈക്കിൾ കൊറിയറുകാരൻ ഒരു ആശുപത്രിയിൽ കോമയിലാണ്. അവൻ ഉണരുമ്പോൾ “28 ദിവസങ്ങൾക്ക് ശേഷം” ലണ്ടൻ നഗരം പൂർണമായും ശൂന്യമാണ്. ആരെയും കാണാതെ ജിം നഗരത്തിലൂടെ […]
Robot Dreams / റോബോട്ട് ഡ്രീംസ് (2023)
എംസോൺ റിലീസ് – 3424 ഭാഷ N/A സംവിധാനം Pablo Berger പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അനിമേഷന്, കോമഡി, ഡ്രാമ 7.6/10 ന്യൂയോർക്കിലെ ഒരു ഏകാകിയായ നായയുടെയും അതിന്റെ ചങ്ങാതിയായ റോബോട്ടിന്റെയും കഥ പറയുന്ന സിനിമയാണ് “റോബോട്ട് ഡ്രീംസ്“. തന്റെ ഏകാന്തത അകറ്റാനായി ഒരു റോബോട്ടിനെ നിർമ്മിക്കുകയാണ് ‘ഡോഗ്’ എന്ന ഒരു നായ. വൈകാതെ അവരിൽ ഒരു ഇണപിരിയാ സൗഹൃദം ഉടലെടുക്കുന്നു. ഒരുനാൾ അവരൊരു ബീച്ച് സന്ദർശനത്തിനിടെ റോബോട്ട് പ്രവർത്തനാരഹിതമാകുന്നതോടെ ഇരുവരുടെയും സൗഹൃദം തുലാസിലായി. ഡോഗ് […]
Strange Darling / സ്ട്രേഞ്ച് ഡാർലിങ് (2023)
എംസോൺ റിലീസ് – 3413 ഭാഷ ഇംഗ്ലീഷ് സംവിധാനം JT Mollner പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, ത്രില്ലർ 7.0/10 തന്നെ കൊല്ലാൻ വരുന്ന ഒരു സീരിയൽ കില്ലറിൽ നിന്ന് രക്ഷപ്പെട്ടോടുന്ന ഒരു സ്ത്രീയെ കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. ആരാണ് അവൾ, എന്തിനാണ് ആ കില്ലർ അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്?എന്നതിനുള്ള ഉത്തരങ്ങളാണ് 6 അധ്യായങ്ങളിലായി നോൺ ലീനിയർ രീതിയിൽ സ്ട്രേഞ്ച് ഡാർലിങ് എന്ന ഈ സൈക്കോ ത്രില്ലർ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ജെടി മോൾനർ കഥയെഴുതി സംവിധാനം ചെയ്ത […]
Person of Interest Season 4 / പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 4 (2014)
എംസോൺ റിലീസ് – 3411 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി., മുജീബ് സി പി വൈ & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് […]
Monster / മോൺസ്റ്റർ (2023)
എംസോൺ റിലീസ് – 3392 ഭാഷ ജാപ്പനീസ് സംവിധാനം Hirokazu Koreeda പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, ത്രില്ലർ 7.8/10 ഒരേ സംഭവം മൂന്ന് പേരുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന സിനിമയാണ് മോൺസ്റ്റർ. കഥയിലെ മൂന്ന് കഥാപാത്രങ്ങളാണ് സൗരിയും, ഹോറിയും, മിനാറ്റോയും. മിനാറ്റോയുടെ പെട്ടെന്നുള്ള അസ്വാഭാവിക പെരുമാറ്റം ശ്രദ്ധിച്ച അമ്മ സൗരി, വിവരം തിരക്കിയപ്പോഴാണ് അവന്റെ ടീച്ചറായ ഹോറി അവനെ ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്ന് അറിഞ്ഞത്. എന്നാൽ ശരിക്കുമെന്താണ് സംഭവിച്ചത്, ആരുടെ ഭാഗത്താണ് തെറ്റും ശരിയും, ആരാണ് യഥാർത്ഥത്തിൽ […]