എം-സോണ്‍ റിലീസ് – 1735
ക്ലാസ്സിക് ജൂൺ 2020 – 14
ഭാഷ | ജാപ്പനീസ് |
സംവിധാനം | Seijirô Kôyama |
പരിഭാഷ | കൃഷ്ണപ്രസാദ് പി ഡി |
ജോണർ | ഡ്രാമ, ഫാമിലി |
പ്രൊഫസർ ഉയെനോയുടെ വളർത്തുനായ ആണ് ഹാച്ചി.വിശ്വസ്ഥതയ്‌ക്ക് പേരു കേട്ട അകിത ഇനത്തിലുള്ള ഹാച്ചി, 1925ൽ ഉയെനോ മരിച്ചതിനു ശേഷവും 10 വർഷത്തോളം, ഷിബുയ റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തെ കാത്തുകിടന്ന് മരിക്കുകയാണ് ഉണ്ടായത്.ജപ്പാനിൽ നന്ദിയുടെയും വിശ്വസ്ഥതയുടെയും പര്യായമായി ഹാച്ചി ഇന്നും ഓർമ്മിക്കപ്പെടുന്നു.
2009ൽ ഇംഗ്ലീഷ് ഭാഷയിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടെങ്കിലും, ഹാച്ചിയുടെ ജനനം മുതൽ ഉള്ള മുഴുവൻ കാര്യങ്ങളും, ഹാച്ചിയും ഉയെനോയും തമ്മിലുള്ള ആത്മബന്ധവും പരിപൂർണ്ണമായി പ്രേക്ഷകരിലേക്ക് സംവേദനം ചെയ്യുന്നത് ഹാച്ചികോ മോണോഗതരി എന്ന ഈ ജാപ്പനീസ് ചിത്രം തന്നെയാണ്.