എം-സോണ്‍ റിലീസ് – 1741
ക്ലാസ്സിക് ജൂൺ 2020 – 16
ഭാഷ | ജാപ്പനീസ് |
സംവിധാനം | Yasujirô Ozu |
പരിഭാഷ | കൃഷ്ണപ്രസാദ് പി. ഡി. |
ജോണർ | ഡ്രാമ |
യസുജിറോ ഒസു സംവിധാനം ചെയ്ത് 1936ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ് ദി ഒൺലി സൺ. ഇത് ഒസുവിന്റെ ആദ്യത്തെ ശബ്ദ ചിത്രവുമാണ്.
ടീച്ചറുടെ ഇടപെടലിനെ തുടർന്ന് ഒറ്റ മകനായ റ്യോസുകെയെ കഷ്ടപ്പെട്ടാണെങ്കിലും എലിമെന്ററി സ്കൂൾ കഴിഞ്ഞും പഠിപ്പിക്കാൻ അമ്മയായ ഓ-ത്സുനെ തീരുമാനിക്കുന്നു. 13 വർഷങ്ങൾക്ക് ശേഷം, പ്രായമായ അമ്മ മകനെ കാണാൻ ടോക്കിയോയിലേക്ക് വരുന്നു. പ്രതീക്ഷിച്ച പോലെ ആകാൻ കഴിയാഞ്ഞതിൽ നിരാശനായ മകനെ അമ്മ ചേർത്തുപിടിക്കുന്നു. കഷ്ടപ്പാടിലും, കിമോണോ വിറ്റുകിട്ടിയ പണം മകൻ അപകടത്തിലായ അയൽവാസിക്ക് നൽകുന്നത് കണ്ട് അമ്മ അഭിമാനത്തോടെ
തിരികെ പോകുന്നു, മകനും ദൃഢമായ ഒരു തീരുമാനം എടുക്കുന്നു.
കഷ്ടപ്പെട്ട് മക്കളെ പഠിപ്പിക്കുന്ന സാധാരണ മാതാപിതാക്കളുടെ പ്രതിനിധിയാണ് ഇതിലെ അമ്മ. അമ്മയുടെ സ്നേഹം എത്ര നിസ്വാർത്ഥമാണെന്ന് ഓർമ്മിപ്പിക്കുന്ന ഈ ചിത്രം ചിലയിടങ്ങളിൽ കണ്ണ് നനയിക്കുന്നുമുണ്ട്. എല്ലാക്കാലത്തും പ്രാധാന്യം അർഹിക്കുന്ന
ഒരു വിഷയമാണ് ഈ ക്ലാസ്സിക് ചിത്രം മുന്നോട്ട് വെച്ചിരിക്കുന്നത്.