എം-സോണ്‍ റിലീസ് – 1743
ഭാഷ | ഹിന്ദി |
സംവിധാനം | Anvita Dutt |
പരിഭാഷ | ശ്രീധർ |
ജോണർ | ഹൊറർ |
18ആം നൂറ്റാണ്ടിന്റെ അവസാനം ബംഗാളിൽ നടക്കുന്ന ഒരു supernatural drama ചിത്രമാണ് ബുൾബുൾ. അഞ്ചാം വയസ്സിൽ തന്നെക്കാൾ ഒരുപാട് പ്രായക്കൂടുതൽ ഉള്ള ഒരു ജന്മിയെ വിവാഹം കഴിക്കേണ്ടി വരുന്ന ബുൾബുളിന്റെയും ആ ദേശത്ത് ആളുകളെ കൊല്ലുന്ന ഒരു യക്ഷിയുടെയും കഥയാണ് ചിത്രത്തിൽ പറയുന്നത്. യക്ഷിക്കഥയായതിനാൽ ഹൊറർ ത്രില്ലർ ആണ് പ്രേക്ഷകൻ പ്രതീക്ഷിക്കുകയെങ്കിലും ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന പുരുഷാധിപത്യവും അടിച്ചമർത്തലും തന്നെയാണ് അവരെ സംബന്ധിച്ചിടത്തോളം യക്ഷിക്കഥകളേക്കാൾ ഭയാനകം എന്ന് കാണിക്കുന്ന ഒരു social commentary ആണ് ഈ ചിത്രം. വളരെ predictable ആയ ഒരു കഥാതന്തു ആയിട്ട് പോലും അതിഗംഭീരമായ ഛായാഗ്രാഹണവും രംഗസംവിധാനവും പശ്ചാത്തല സംഗീതവും കൊണ്ട് മറക്കാനാവാത്ത ഒരു ദൃശ്യവിരുന്ന് ഒരുക്കുന്ന ഈ ചിത്രം Queen എന്ന ഹിന്ദി ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയ അന്വിത ദത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ്.