എം-സോണ് റിലീസ് – 1751
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Chrissy Skinns |
പരിഭാഷ | ഗിരി പി എസ്, സുഹാന ഗസൽ, ബിന്ദു ദിലീപ്, ദിലീപ്. S നായർ & നെവിൻ ജോസ് |
ജോണർ | ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി |
AD 9ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് ആയിരുന്ന അവൻ രണ്ടാം ജന്മം എന്നപോൽ ഉട്രേഡ് റാഗ്‌നർസൺ ആയി വളരുന്നു. പക്ഷേ വിധി വീണ്ടും അവനിൽ പരീക്ഷണം നടത്തുന്നു. ഈ തവണ ഉട്രേഡ് എല്ലാം വിധിക്ക് വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല. ഒഴുക്കിനെതിരെ നീന്തി ജയിക്കാൻ അവൻ തീരുമാനിക്കുന്നു. ജന്മം കൊണ്ട് സാക്‌സണായ ഉട്രേഡ് കർമം കൊണ്ട് ഒരു ഡെയിനായി, സാക്സൺസിന് വേണ്ടി ഡെയിൻസിനു എതിരായി യുദ്ധം ചെയ്യാൻ തീരുമാനിക്കുന്നു. ശത്രു പക്ഷത്തു ഉള്ളത് ജീവനേക്കാൾ ഏറെ പ്രിയപ്പെട്ട വൈക്കിങ് സഹോദരനും. സ്വന്തം പക്ഷത്തു ഉള്ളത് ശത്രുക്കളായ കുറെ സാക്സൺ പ്രഭുക്കന്മാരും. പ്രതിബന്ധങ്ങളെ തകർത്തെറിയാൻ ഉട്രേഡ് റാഗ്‌നർസൺ നടത്തുന്ന ഒരു സാഹസിക യാത്രയാണ് “ദി ലാസ്റ്റ് കിംഗ്ഡം” ഫസ്റ്റ് സീസൺ.
അഭിനേതാക്കളുടെ മികവും മികച്ച അവതരണവും എല്ലാത്തിനേക്കാൾ ഉപരി ഓരോ എപ്പിസോഡും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലുള്ള കഥ പറച്ചിലുമായി മികച്ചൊരു സീരിസായി ദി ലാസ്റ്റ് കിങ്ഡം മാറുന്നു.
എംസോൺ റിലീസ് ചെയ്തിട്ടുള്ള സീരിസിനെ മറ്റു സീസണുകൾ
ദി ലാസ്റ്റ് കിംഗ്ഡം സീസൺ: 2 (2017)
ദി ലാസ്റ്റ് കിംഗ്ഡം സീസൺ: 3 (2018)