എം-സോണ്‍ റിലീസ് – 1754
ഭാഷ | കൊറിയൻ |
സംവിധാനം | Chang-min Choo |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ, ഹിസ്റ്ററി |
15ആം നൂറ്റാണ്ടിലെ കൊറിയയിൽ ജോസെയോൺ രാജകുടുംബത്തിലെ ഗ്വാങ്‌ഹേ രാജാവിന് ശത്രുക്കൾ ഏറെയാണ്. അതിനാൽ സംശയാലുവായ രാജാവ് അത്യാവശ്യ ഘട്ടങ്ങളിൽ തനിക്ക് പകരം നിക്കാൻ ഒരു അപരനെ അന്വേഷിക്കാൻ തന്റെ മഹാമന്ത്രിയെ ചട്ടം കെട്ടുന്നു. യഥാർത്ഥത്തിൽ രാജാവിന്റെ ഭക്ഷണത്തിൽ ആരോ വിഷം കലർത്തുന്നതോടെ കൊട്ടാരം വൈദ്യൻ അദ്ദേഹത്തെ ചികിൽസിച്ച് രക്ഷിക്കാനുള്ള ശ്രമം തുടങ്ങുന്നു. അതുവരെ രാജ്യം കലാപത്തിലേക്ക് നീങ്ങാതിരിക്കാൻ അപരനെ രാജാവായി അഭിനയിപ്പിക്കാൻ നിർബന്ധിതനാകുകയാണ് മഹാമന്ത്രി.
രാജാവായും അപരനായും ഇരട്ടറോളിൽ പ്രശസ്ത കൊറിയൻ നടൻ ലീ ബ്യുങ്-ഹുൻ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരുപാട് അവാർഡുകൾ വാരിക്കൂട്ടിയ Masquerade ദക്ഷിണ കൊറിയൻ ബോക്സ് ഓഫീസ് ചരിത്രത്തിൽ ഏറ്റവും കാശ് വാരിയ 9ആമത്തെ ചിത്രമാണ്.