എം-സോണ്‍ റിലീസ് – 1756
ക്ലാസ്സിക് ജൂൺ 2020 – 23
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Jean-Pierre Melville |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ, വാർ |
ജർമൻ നാസികൾക്കെതിരെ ഫ്രഞ്ച് വിമതസേന നടത്തിയ പോരാട്ടങ്ങളിൽ പങ്കാളിയായിരുന്നു ജോസഫ് കെസൽ. അദ്ദേഹം 1943ൽ സ്വന്തം അനുഭവകഥകളും മറ്റു വിമതസേനാങ്കങ്ങളെ കുറിച്ചുള്ള കഥകളും കോർത്തിണക്കി എഴുതിയ പുസ്തകം ആണ് ആർമി ഓഫ് ഷാഡോസ് അഥവാ നിഴൽ സൈന്യം. ഈ പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് 1969ൽ പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഷോൺ പിയർ മെൽവീൽ അതേ പേരിൽ ഇറക്കിയത്. പതിവിനു വിപരീതമായി വിമതസേനയിലെ ആളുകൾക്ക് അന്ധമായ താരപരിവേഷം നൽകാതെ അവർ നേരിടേണ്ടി വന്നിരുന്ന യഥാർത്ഥമായ കടമ്പകളും ആശയറ്റ ജീവിതവും കാണിക്കുകയാണ് ഈ ചിത്രം ചെയ്തത്. ഫ്രഞ്ച് വിമതസേനയുടെ നേതാവായിരുന്ന ഷാൾ ഡിഗോൾ ഫ്രഞ്ച് പ്രസിഡന്റ് ആയി കനത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു സമയത്ത് ഇറങ്ങിയ ചിത്രം അന്ന് ഫ്രഞ്ച് ജനത സ്വീകരിക്കാൻ തയ്യാറായില്ല. പിന്നീട് ഗോൾ-വിരുദ്ധ വികാരങ്ങൾ അടങ്ങിയതിനു ശേഷമാണ് ചിത്രം അതർഹിക്കുന്ന രീതിയിൽ അംഗീകരിക്കപ്പെട്ടത്.