എം-സോണ്‍ റിലീസ് – 1760
ഭാഷ | ഹിന്ദി |
സംവിധാനം | Meghna Gulzar |
പരിഭാഷ | സുനില്‍ നടയ്ക്കല്‍, ലിജോ ജോളി |
ജോണർ | ബയോഗ്രഫി, ഡ്രാമ |
സ്വന്തം താത്പര്യങ്ങൾക്കും ഇംഗി തങ്ങൾക്കും വഴങ്ങാത്തവരോട് പ്രതികാരം തീർക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടു വരുന്ന കിരാത രീതിയാണ് ആസിഡ് ആക്രമണങ്ങൾ അക്രമിക്കപ്പെടുന്നവരിൽ 99% പെൺകുട്ടികളാണ് പ്രണായാഭ്യർഥന നിരസിക്കുന്നത്,
താഴ്ന്ന ജാതിയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടുന്നത് തുടങ്ങി തങ്ങൾക്ക് ഇഷ്ടപ്പെടാത്ത നിസ്സാര സംഭവങ്ങൾക്ക് പോലും ആസിഡ് ആക്രമണം ഒരു നിത്യസംഭവമായിരിക്കുകയാണ് വിപണിയിൽ കുറഞ്ഞ വിലയ്ക്ക് എളുപ്പത്തിൽ ലഭിക്കുന്ന ആയുധമായിരിക്കുകയാണ് ആസിഡ് വർഷം തോറും നൂറുകണക്കിന് ആക്രമണങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ആക്രമിക്കപ്പെടുന്നവർ നരകയാതന അനുഭവിച്ചു മരണം വരിക്കാനോ കത്തി കരിഞ്ഞു വികൃതമായ മുഖവുമായി വേദന തിന്ന് സമൂഹത്തിന്റെ ആട്ടും തുപ്പുമേറ്റ് ജീവിക്കാനോ വിധിക്കപ്പെടുന്നു. കാലഹരണ പെട്ട ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ആവശ്യമായ മാറ്റം വരാത്തത് അക്രമികൾക്ക് എളുപ്പത്തിൽ രക്ഷപെടാൻ സഹായകമാവുന്നു
ഇത് അവർക്കും മറ്റുള്ളവർക്കും ഇത്തരം പ്രവർത്തികൾ ചെയ്യാൻ പ്രേരകമാവുന്നു.
ഏതൊരു കൗമാരക്കാരിയെയും പോലെ ഒരു നല്ല ജീവിതം മാൽതിയും ആഗ്രഹിച്ചിരുന്നു കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് കാലെടുത്തു വച്ചതോടെ അയൽക്കാരനും കുടുംബ സുഹൃത്തുമായ ബബ്ബുവിന് അവളോട് ആഗ്രഹം ജനിക്കുന്നു. അവൾ തന്നെ പരിഗണിക്കാത്തതും രാജേഷുമായുള്ള അവളുടെ അടുപ്പവും ബബ്ബുവിനെ കോപാകുലനാക്കുന്നു. അവൻ സഹോദര ഭാര്യയ്‌ക്കൊപ്പം ചേർന്നു മാൽതിയുടെ മുഖത്ത് ആസിഡ് എറിയുന്നു മുഖത്തോടൊപ്പം അവളുടെ സ്വപ്നങ്ങളും എരിഞ്ഞില്ലാതാകുന്നു.
ആസിഡ് ആക്രമണത്തിന് ഇരയായ മറ്റുള്ളവരെ പോലെ സ്വന്തം വിധിയിയെ പഴിച്ചു വീട്ടിലിരിക്കാൻ അവൾ ഒരുക്കമായിരുന്നില്ല അച്ഛൻ ജോലി ചെയ്യുന്ന വീട്ടുകാരുടെ സഹായത്തോടെ അവൾ പതിയെ ജീവിതത്തിലേക്ക് തിരികെ വരുന്നു. തുടർന്ന് ഇത്തരം ആക്രമണങ്ങൾക്കെതിരെയും നിയന്ത്രണമില്ലാത്ത ആസിഡ് വില്പനക്കെതിരെയും മാലതി നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ഛപാക്.