എം-സോണ്‍ റിലീസ് – 1761
ഭാഷ | കന്നഡ |
സംവിധാനം | Janardhan Chikkanna |
പരിഭാഷ | മിഥുൻ മാർക്ക്, ഷാന്‍ ഫ്രാന്‍സിസ് |
ജോണർ | ക്രൈം, ഡ്രാമ |
ജനാർദ്ദൻ ചിക്കണ്ണയുടെ സംവിധാനത്തിൽ 2018 ൽ നവീൻ ശങ്കർ, സോനു ഗൗഡ, പവൻ കുമാർ, അവിനാഷ് എന്നിവർ മുഖ്യകഥാപാാത്രങ്ങളായി പുറത്തിറങ്ങിയ കന്നഡ ക്രൈം, ഡ്രാമ, സൈബർ ത്രില്ലർ സിനിമയാണ് ഗുൾടു, മാറി വരുന്ന കന്നഡ സിനിമ മേഘലയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ചിത്രം,
ബാഗ്ലൂരിൽ എഞ്ചിനിയറിങ് പഠിക്കാനെത്തുന്ന കമ്പ്യൂട്ടർ ജീനിയസ് ആയ അലോക്, പഠനം കഴിഞ്ഞ് ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങാൻ ശ്രമിക്കുന്നതും, ഒരു സൈബർ ക്രൈമുമായി ബന്ധപ്പെട്ട് അവനെ പോലീസ് അറസ്റ്റ് ചെയ്യുകയും അതിനോട് അനുബന്ധിച്ചുള്ള സംഭവ വികാസങ്ങളുമാണ് കഥാസാരം. ഡാർക്ക് വെബ്, ഡീപ് വെബ് എന്നിവയെ പ്രേക്ഷകന് മനസ്സിലാകുന്ന രീതിയിൽ വ്യത്യസ്ഥമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് മറ്റ് സൈബർ ത്രില്ലറുകളിൽ നിന്ന് ഗുൾടുവിനെ വ്യത്യസ്ഥമാക്കുന്നത്.
ത്രില്ലർ പ്രേമികൾക്ക് തീർച്ചയായും ഒരു മികച്ച അനുഭവം ആയിരിക്കും ഈ ചിത്രം.