എം-സോണ് റിലീസ് – 1159
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Tony Scott |
പരിഭാഷ | ജംഷീദ് ആലങ്ങാടൻ |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
Info | C8A725F32EB7F4F537D2FED73A7D31AFCFC95268 |
1980 ൽ ഇറങ്ങിയ A. J. Quinnell ന്റെ ‘മാൻ ഓൺ ഫയർ ‘ എന്ന നോവലിനെ ആസ്പദമാക്കി, Tony Scott ന്റെ സംവിധാനത്തിൽ 2004 ൽ പുറത്തിറങ്ങിയ ആക്ഷൻ ക്രൈം ത്രില്ലറാണ് മാൻ ഓൺ ഫയർ എന്ന ഈ ഡെൻസൽ വാഷിംഗ്ടൺ ചിത്രം. Brian Helgeland ആണ് ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
മെക്സിക്കോ നഗരം, ഒരുമാതിരിപ്പെട്ട എല്ലാ ക്രൈമുകളുടെയും കളിത്തൊട്ടിൽ. അവിടെയാണ്, ജുഡീഷ്യൽ പോലീസ് ഡിപ്പാർട്മെന്റിൽ പോലും ഏജന്റുമാരുള്ള കിഡ്നാപ്പേഴ്‌സ് വാഴുന്നത്. ഒരു ദിവസം നാല് പേരെയെങ്കിലും തട്ടിക്കൊണ്ട് പോകുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. സമ്പന്നന്മാരുടെ മക്കളെ തട്ടിക്കൊണ്ട് പോയി വിലപേശുക. വിലപേശുന്ന രീതി തന്നെ ഭീകരമാണ്. പറഞ്ഞ പണം കൊടുത്താലും ഇല്ലെങ്കിലും ഇരക്ക് അവയവഭംഗം സംഭവിച്ചിട്ടുണ്ടാകും. അത്കൊണ്ട് തന്നെ അത്യാവശ്യം സാമ്പത്തികമുള്ള കുടുംബങ്ങൾ ബോഡിഗാർഡിനെ വെക്കുക എന്നത് മെക്സിക്കോയിൽ സാധാരണമാണ്.
സാമുവേൽ റാമോസ് എന്ന ബിസിനെസ്സ്മാൻ തന്റെ മകൾ പീറ്റയ്ക്കു വേണ്ടി ഒരു ബോഡിഗാർഡിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം ചെന്നെത്തി നിന്നത്, ജോൺ ക്രീസി എന്ന മുൻ CIA ഉദ്യോഗസ്ഥാനിലാണ്. അയാൾ, തന്റെ സുഖകരമല്ലാത്ത ഭൂതകാലത്തിലെ അനുഭവങ്ങളിൽ സ്വയം എരിഞ്ഞടങ്ങാൻ തീരുമാനിച്ചു ജീവിതത്തോട് തന്നെ വിരക്തി തോന്നി എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു മദ്യത്തിൽ അഭയം കണ്ടെത്തി ജീവിതം സ്വയം നശിപ്പിച്ചുകൊണ്ടിരിക്കെയാണ് ഇങ്ങനെ ഒരു ഓഫർ മുന്നിൽ വരുന്നത്. ഒരു താത്പര്യവുമില്ലാതെ സുഹൃത്തിന്റെ നിർബന്ധപ്രകാരം പിറ്റായുടെ ബോഡിഗാർഡാവാൻ തീരുമാനിക്കുന്നു.
ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്ന തോന്നലുണ്ടായ ശേഷമാണ് അദ്ദേഹം എപ്പോഴും ഭയപ്പെട്ടിരുന്ന ആ സംഭവം നടക്കുന്നത്. പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ ജീവിതമാണ് വയലൻസും ത്രില്ലിങ്ങും ചേർന്ന ‘മാൻ ഓൺ ഫയർ’ എന്ന ഈ മൂവിയുടെ ആകെത്തുക.