എം-സോണ്‍ റിലീസ് – 1785
ഭാഷ | വ്വായു |
സംവിധാനം | Cristina Gallego, Ciro Guerra |
പരിഭാഷ | ശ്രീധർ |
ജോണർ | ക്രൈം, ഡ്രാമ |
മയക്കുമരുന്ന് കള്ളക്കടത്ത് മൂലം അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധി നേടിയ രാജ്യമാണ് കൊളംബിയ. എസ്കോബാർ മൂലമാണ് എല്ലായിടത്തും അറിയപ്പെട്ടു തുടങ്ങിയതെങ്കിലും അതിനു മുന്നേ കഞ്ചാവ് കച്ചവടത്തിലൂടെയാണ് കൊളംബിയൻ ഗാങ്ങുകൾ മയക്കുമരുന്നിലേക്ക് കടക്കുന്നത്. ഇതിന്റെ തുടക്കകാലത്തെ കഥ ഒരു ഗോത്രവിഭാഗക്കാരുടെ കണ്ണിലൂടെ കാണുന്ന കഥയാണ് birds of passage അഥവാ ദേശാടനപക്ഷികൾ. ഇപ്പോഴും പഴയ ആചാരങ്ങളും മറ്റും പിന്തുടരുന്ന വ്വായൂ എന്ന കൊളംബിയൻ ഗോത്രത്തിലെ റപ്പായേത് കഞ്ചാവാന്വേഷിച്ചു വരുന്ന ഹിപ്പികൾക്ക് അത് എത്തിച്ചുകൊടുത്ത് മയക്കുമരുന്ന് കടത്ത് തുടങ്ങുകയാണ്. കച്ചവടം വളരുംതോറും കാശിനൊപ്പം പ്രശ്നങ്ങളും രക്തദാഹവും പ്രതികാരവും എല്ലാം വളർന്ന് ആ ഗോത്രത്തെ തന്നെ ഇല്ലാതാക്കാൻ പോന്ന പ്രശ്നങ്ങളിൽ എത്തിക്കുന്നു. വ്വായു ഗോത്രത്തിന്റെ നിറമാർന്ന ആചാരങ്ങളും മറ്റും വളരെ നല്ല ഛായാഗ്രഹണത്തിലൂടെ പുറംലോകത്തിന് കാട്ടി തരുന്ന ഒരു ദൃശ്യ വിരുന്നാണ് ഈ ചിത്രം. പ്രധാനമായി വ്വായു ഭാഷയിലാണ് ചിത്രത്തിലെ സംഭാഷണങ്ങൾ.