എം-സോണ്‍ റിലീസ് – 1788
ക്ലാസ്സിക് ജൂൺ2020 – 28
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Henri-Georges Clouzot |
പരിഭാഷ | ശ്രീധർ |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ |
1953 ൽ ഒൻറി ജോർജ് ക്ലൂസോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഫ്രഞ്ച് ത്രില്ലർ സിനിമയാണ് ദ വേജസ് ഓഫ് ഫിയർ. 1950 ലെ ജോർജ് അമൌഡിന്റെ നോവലിനെ ആധാരമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
ദക്ഷിണ അമേരിക്കയിലെ വിദൂര മരുപ്രദേശത്തെ അമേരിക്കൻ ഓയിൽ കമ്പനിയിൽ തീപിടിത്തമുണ്ടാകുന്നു. തീ കെടുത്താനുള്ള, ഉഗ്ര സ്പോടനം നടത്താൻ ആവശ്യമായ നൈട്രോ ഗ്ലിസറിൻ എന്ന അതീവ അപകടകാരിയായ രാസദ്രാവകം കയറ്റിയ രണ്ടു ട്രക്കുകൾ എണ്ണ ഖനികൾക്കരികിൽ എത്തിക്കാനായി ഡ്രൈവർമാരെ ജോലിക്കെടുക്കുന്നു. അതീവ ദുഷ്കരമായ മരുപ്രദേശ റോഡിലൂടെ കിലോമീറ്ററുകൾ ട്രക്ക് ഓടിക്കുക എന്നത് ജീവൻ പണയപ്പെടുത്തിയുള്ള യാത്രയാണ്. ഒരു ചെറിയ കുലുക്കം പോലും ട്രക്കിലെ നൈട്രോ ഗ്ലിസറിൻ കുലുങ്ങാനും പൊട്ടിത്തെറിക്കാനും കാരണമാവും. ജീവിക്കാൻ മാർഗ്ഗമില്ലാതെ ആ ഒറ്റപ്പെട്ട സ്ഥലത്തുനിന്നും പുറം ലോകത്തേക്ക് രക്ഷപ്പെടാനുള്ള പണം കിട്ടാനായി 4 പേർ ഈ ദൗത്യം ഏറ്റെടുക്കുന്നു. ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന ഈ യാത്രയാണ് ‘ദ വേജസ് ഓഫ് ഫിയർ’.