Kesari
കേസരി (2019)
എംസോൺ റിലീസ് – 1315
ഭാഷ: | ഹിന്ദി |
സംവിധാനം: | Anurag Singh |
പരിഭാഷ: | മാജിത് നാസർ |
ജോണർ: | ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി |
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രമാണ് 2019 ൽ പുറത്തിറങ്ങിയ കേസരി. 1897 ൽ സാരാഗാർഹി യുദ്ധത്തിൽ, 10000 സൈനികരോട് പൊരുതിയ 21 സിഖ് ജവാന്മാരുടെ കഥയാണ് ചിത്രം പറയുന്നത്.
ലോകത്തിലിന്നോളം ഉണ്ടായിട്ടുള്ള ലാസ്റ്റ് സ്റ്റാൻഡ് യുദ്ധങ്ങളിൽ ഇന്നും സ്മരിക്കപ്പെടുന്ന യുദ്ധമാണ് സാരാഗാർഹി യുദ്ധം. അത് കൊണ്ട് തന്നെ കേസരിയും ചലച്ചിത്ര പ്രേമികൾക്ക് നല്ലൊരു അനുഭവമായിരിക്കും.
സാരാഗാർഹി യുദ്ധത്തിന്റെ കാരണങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. അവസാനഭാഗത്തെ യുദ്ധരംഗങ്ങളും മികവ് പുലർത്തി. ടൈംസ് ഓഫ് ഇന്ത്യ അഞ്ചിൽ നാല്, റേറ്റിംഗ് നൽകിയ ചിത്രം യുദ്ധചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തും എന്നുറപ്പ്.