Camp X-Ray
ക്യാംപ് എക്സ്-റേ (2014)

എംസോൺ റിലീസ് – 1819

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Peter Sattler
പരിഭാഷ: മുഹമ്മദ് ആസിഫ്
ജോണർ: ഡ്രാമ, വാർ
Download

3246 Downloads

IMDb

6.9/10

പ്രണയം, സൗഹൃദം, മാനുഷികത. അതിർവരമ്പുകൾ ഭേദിച്ച്‌ മനുഷ്യ മനസ്സുകളിലൂടെ സഞ്ചരിക്കുന്ന അദൃശ്യമായ ഒരു മായാജാലം. ആർക്കും ആരോടും നിബന്ധനകളില്ലാതെ മനസ്സിൽ രൂപപ്പെടുന്ന ഒന്ന്. മണ്ണിന് മരവും, മരത്തിനു കാറ്റും, കാറ്റിന് മഴയും, മഴയ്ക്കു മണ്ണുമായി പ്രകൃതിയിൽ ഓരോ അണുവും കെട്ടുപിണഞ്ഞു കിടക്കുന്നു. സ്നേഹത്തോടെ നോക്കിയാൽ ചുറ്റുമുള്ളതെല്ലാം സ്നേഹമാണ്. എന്തും ക്ഷമിക്കാവുന്നതാണ്. മനുഷ്യന് സഹജീവിയോട് തോന്നുന്ന ഈ അനുഭൂതി പലപ്പോഴും അവർണനീയമാണ്. ഒറ്റപ്പെടലിൽ കരുത്തും, നിരാശയിൽ പ്രതീക്ഷയും, വെറുപ്പിൽ നിന്നും സ്നേഹവും പതഞ്ഞുപൊങ്ങുന്ന ഈ അനുഭൂതിയുടെ സത്തയെ തന്നെയാണ് 2014ൽ തിരശ്ശീലയിൽ എത്തിയ ക്യാമ്പ് എക്സ്-റേ ചർച്ചചെയ്യുന്നത്. ക്രിസ്റ്റൻ സ്‌റ്റെവാർട്ടും, പെയ്മൻ മാഡിയും പ്രധാന വേഷങ്ങളിലെത്തുന്നു. വാക്കുകൾക്കതീതമായ വികാരങ്ങളെ ഭാവങ്ങളിൽ പ്രതിഫലിക്കുന്ന മനോഹരമായ പ്രകടനം. യുദ്ധങ്ങളില്ലാത്ത യുദ്ധഭൂമിയിലെ ബന്ധങ്ങൾ, അനുഭൂതികൾ അത്രമേൽ പ്രിയപ്പെട്ടതാകുന്നു.